'കൊവിഡിനെതിരെ ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മരണസംഖ്യ കൂട്ടിയേക്കും'; ലോകാരോഗ്യസംഘടന

'കൊവിഡിനെതിരെ ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മരണസംഖ്യ കൂട്ടിയേക്കും'; ലോകാരോഗ്യസംഘടന

കൊവിഡ് 19-നെ പ്രതിരോധിക്കാന്‍ അമിതമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് മരണസംഖ്യവര്‍ധിപ്പിച്ചേക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ബാക്ടീരിയകള്‍ക്കെതിരെയുള്ള പ്രതിരോധശേഷിയെ ബാധിക്കും. ഇതുമൂലമുണ്ടാകുന്ന രോഗങ്ങള്‍ വര്‍ധിക്കുകയാണെന്നും, സാധാരണ ഉപയോഗിച്ച് വരുന്ന മരുന്നുകള്‍ ഇവയ്ക്ക് ഫലപ്രദമാകുന്നില്ലെന്നും ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് ആദാനോ ഗെബ്രെയോസിസ് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കൊവിഡ് വ്യാപകമായതോടെ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം വര്‍ധിക്കുന്നതിനും കാരണമായി. ഇത് ഉയര്‍ന്ന ബാക്ടീരിയ പ്രതിരോധ നിരക്കിലേക്ക് നയിക്കും. മഹാമാരിയുടെ സമയത്തും, അതിന് ശേഷവും രോഗ-മരണ നിരക്ക് ഉയരുന്നതിനും ഇത് കാരണമാകും', വാര്‍ത്താസമ്മേളനത്തില്‍ ലോകാരോഗ്യസംഘടന ഡയറക്ടര്‍ പറഞ്ഞു.

'കൊവിഡിനെതിരെ ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മരണസംഖ്യ കൂട്ടിയേക്കും'; ലോകാരോഗ്യസംഘടന
സ്മാര്‍ട്ട് ഫോണില്ലാത്തത് തളര്‍ത്തി, ക്ലാസില്‍ പങ്കെടുക്കാനാകാത്തതില്‍ വിഷമം; ആത്മഹത്യ ചെയ്ത കുട്ടിയുടെ മാതാപിതാക്കള്‍

കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ആന്റിബയോട്ടിക്കുകള്‍ അനുചിതമായി ഉപയോഗിക്കുന്നത് ഈ പ്രവണത വര്‍ധിപ്പിക്കുമെന്ന് യുഎന്‍ ആരോഗ്യ ഏജന്‍സിയും വ്യക്തമാക്കിയിരുന്നു. കൊവിഡ് രോഗികളില്‍ ഒരു ചെറിയ വിഭാഗത്തിന് മാത്രമേ ആന്റിബയോട്ടിക്കുകള്‍ ആവശ്യമുള്ളൂ എന്നും ലോകാരോഗ്യസംഘടന അറിയിച്ചു. വൈറസ് ബാധിതരിലെ ആന്റിബയോട്ടിക് ഉപയോഗം സംബന്ധിച്ച് സംഘടന പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in