'അന്തര്‍ജില്ലാ ബസ് സര്‍വീസ് ബുധനാഴ്ച മുതല്‍, ചാര്‍ജ് വര്‍ധന ഇല്ല'; ഗതാഗതമന്ത്രി

'അന്തര്‍ജില്ലാ ബസ് സര്‍വീസ് ബുധനാഴ്ച മുതല്‍, ചാര്‍ജ് വര്‍ധന ഇല്ല'; ഗതാഗതമന്ത്രി

അന്തര്‍ജില്ലാ ബസ് സര്‍വീസ് ബുധനാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. ബസ് ചാര്‍ജ് നിരക്കില്‍ മാറ്റമുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ ബസുകളും നാളെ മുതല്‍ സര്‍വീസ് നടത്തും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഘട്ടങ്ങളായാണ് പൊതുഗതാഗതം പുനഃസ്ഥാപിക്കുന്നത്. ആദ്യഘട്ടത്തില്‍ ജില്ലകള്‍ക്കകത്തെ സര്‍വീസ് ആരംഭിച്ചു. രണ്ടാം ഘട്ടത്തില്‍ അന്തര്‍ജില്ലാ സര്‍വീസ് ആരംഭിക്കും. അടുത്ത ഘട്ടം ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കുന്നതാകുമെന്നും, ഇതിനോടൊപ്പമോ ശേഷമോ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

'അന്തര്‍ജില്ലാ ബസ് സര്‍വീസ് ബുധനാഴ്ച മുതല്‍, ചാര്‍ജ് വര്‍ധന ഇല്ല'; ഗതാഗതമന്ത്രി
അമേരിക്കന്‍ മോഡിക്കെതിരായ പ്രതിഷേധം ഇന്ത്യന്‍ ട്രംപിന് താക്കീതാവണം: അശോകന്‍ ചരുവില്‍

നിന്നുകൊണ്ടുള്ള യാത്ര പാടില്ല എല്ലാ സീറ്റിലും യാത്രക്കാരാകാം. തിക്കിത്തിരക്കി ബസില്‍ കയറിയാല്‍ നടപടി ഉണ്ടാകും. നിയന്ത്രിത മേഖലകളില്‍ സ്റ്റോപ്പ് ഉണ്ടാകില്ല. അത്തരം മേഖലകളില്‍ നിന്നും ആളുകളെ കയറ്റുകയോ ഇറക്കുകയോ ചെയ്യില്ല. രാവിലെ അഞ്ച് മുതല്‍ രാത്രി 9 വരെയാകും ബസ് സര്‍വീസ് നത്തുകയെന്നും മന്ത്രി അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in