'വിജയ മന്ത്രമൊന്നുമില്ല'; കൊവിഡ് പ്രതിരോധ മുന്നേറ്റത്തിന്റെ മുഴുവന്‍ ക്രെഡിറ്റും കേരള ജനതയ്‌ക്കെന്ന് മുഖ്യമന്ത്രി

'വിജയ മന്ത്രമൊന്നുമില്ല'; കൊവിഡ് പ്രതിരോധ മുന്നേറ്റത്തിന്റെ മുഴുവന്‍ ക്രെഡിറ്റും കേരള ജനതയ്‌ക്കെന്ന് മുഖ്യമന്ത്രി

കൊവിഡ് 19 പ്രതിരോധ മുന്നേറ്റത്തിന്റെ മുഴുവന്‍ ക്രെഡിറ്റും കേരള ജനതയ്‌ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദ ഫെഡറല്‍ അസോസിയേറ്റ് എഡിറ്റര്‍ കെ.കെ ഷാഹിനയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. വിജയമന്ത്രമൊന്നുമില്ല, നേട്ടങ്ങളുടെ മുഴുവന്‍ ക്രെഡിറ്റും, ഇത്തരമൊരു പ്രതിസന്ധിയെ മറികടക്കാന്‍ ഒറ്റക്കെട്ടായി നിലയുറപ്പിച്ച കേരള ജനതയ്ക്കാണ്‌. ആ സഹവര്‍ത്തിത്വം നമ്മുടെ സമൂഹത്തില്‍ എക്കാലവുമുണ്ടായിട്ടുണ്ട്. ദുരിത സമയങ്ങളിലെല്ലാം നമ്മള്‍ അത്യസാധാരണമായ ഐക്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും പ്രവര്‍ത്തനങ്ങളെ വിലയിരുത്തേണ്ടത് ജനങ്ങളാണ്. അതിജീവനവും സംസ്ഥാനത്തിന്റെ ഭാവിയും പരിഗണിച്ച് സര്‍ക്കാരും പ്രതിപക്ഷവും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നതാണ്‌ തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തോടായിരുന്നു മറുപടി.

'വിജയ മന്ത്രമൊന്നുമില്ല'; കൊവിഡ് പ്രതിരോധ മുന്നേറ്റത്തിന്റെ മുഴുവന്‍ ക്രെഡിറ്റും കേരള ജനതയ്‌ക്കെന്ന് മുഖ്യമന്ത്രി
അരുന്ധതി റോയ് അഭിമുഖം: ലോക് ഡൗൺ നയം മഹാപരാധം, രാഷ്ട്രമനസ്സിൽ പാവങ്ങളില്ല

ഇപ്പോള്‍ വാര്‍ത്താസമ്മേളനം രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, ഒരു കാലത്ത് മാധ്യമങ്ങളില്‍ നിന്ന് അകന്നു നിന്നതില്‍ കുറ്റബോധം തോന്നുന്നുണ്ടോയെന്ന ചോദ്യത്തോടുള്ള പ്രതികരണം ഇങ്ങനെ. 'ഒരു ഘട്ടത്തിലും ഞാന്‍ മാധ്യമങ്ങളെ അവഗണിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെ ജനങ്ങളോട് ആശയവിനിമയം നടത്തേണ്ട എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്യാന്‍ ഒരു മടിയും കാണിച്ചിട്ടില്ല. പാര്‍ട്ടി സെക്രട്ടറിയായാലും മുഖ്യമന്ത്രിയായാലും എപ്പോള്‍, എന്ത് സംസാരിക്കണമെന്നൊക്കെ അവരുടെ വിവേചനാധികാരമാണ്. ഇപ്പോഴും ആ നിലപാടില്‍ മാറ്റമില്ല. പലവിധ ദുരന്തങ്ങള്‍ നേരിടുമ്പോഴും സംസ്ഥാന വികസനത്തില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു.

'വിജയ മന്ത്രമൊന്നുമില്ല'; കൊവിഡ് പ്രതിരോധ മുന്നേറ്റത്തിന്റെ മുഴുവന്‍ ക്രെഡിറ്റും കേരള ജനതയ്‌ക്കെന്ന് മുഖ്യമന്ത്രി
ICan'tBreathe, വംശീയതയുടെ അവസാനിച്ചിട്ടില്ലാത്ത കൊലവെറികൾക്കെതിരെ

'കിഫ്ബിയുടെ ഉദാഹരണമെടുക്കാം. അന്‍പതിനായിരം കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് പ്രകടനപത്രികയില്‍ വിശദീകരിച്ചത്. ആ ലക്ഷ്യം ഇതിനകം തന്നെ മറികടന്നു. 54,392 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. 2,19154 വീടുകള്‍ ലൈഫ് മിഷനില്‍ പൂര്‍ത്തീകരിച്ചു. അടിസ്ഥാന സൗകര്യവികസന രംഗത്ത് മൂവായിരം കോടിയുടെ പദ്ധതികള്‍ ആര്‍ദ്രം മിഷനിലൂടെ സാധ്യമാക്കി. 45,000 ഹൈടെക് ക്ലാസ് മുറികള്‍ തയ്യാറാക്കി. 1,43000 പേര്‍ക്ക് പട്ടയം നല്‍കി. ഗെയില്‍ പദ്ധതിയും കെ ഫോണുമെല്ലാം പ്രധാന നേട്ടങ്ങളില്‍ ചിലതുമാത്രവുമാണ്‌. ക്ഷേമ പെന്‍ഷനുകള്‍ അര്‍ഹരുടെ കൈകളില്‍ എത്തിക്കുകയും ചെയ്തു. യുഎപിഎ വിഷയത്തില്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാട് വ്യക്തമാണ്. ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് നേരിട്ട് ഇടപെടാമെങ്കിലും യുഎപിഎ കേസുകള്‍ പരിശോധിക്കാന്‍ സംസ്ഥാനത്തിന് ഒരു സമിതിയുണ്ട്. നിലവിലെ നിയമസംവിധാനങ്ങളുടെ പരിധിയ്ക്കുള്ളില്‍ നിന്നാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. പൊലീസിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വീഴ്ചകള്‍ ചൂണ്ടിക്കാട്ടുമ്പോഴും അത് അംഗീകരിക്കുന്നതില്‍ സര്‍ക്കാരിന് മടിയില്ല. മറ്റെല്ലാ ആരോപണങ്ങളും രാഷ്ട്രീയമായി ഉന്നയിക്കപ്പടുന്നവയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in