ജനങ്ങള്‍ കറങ്ങിനടക്കുന്നു, ജാഗ്രതക്കുറവെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍

ജനങ്ങള്‍ കറങ്ങിനടക്കുന്നു, ജാഗ്രതക്കുറവെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍

സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ച കണ്ണൂരില്‍ നിയന്ത്രണം കര്‍ശനമാക്കുന്നു. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉള്‍പ്പെടെ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിയന്ത്രണങ്ങള്‍ ചിലര്‍ കാര്യമായി എടുക്കാത്തത് സ്ഥിതി വഷളാക്കുന്നുവെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

റെഡ് സോണില്‍ നിന്ന് ധാരാളം പേര്‍ പുറത്തിറങ്ങി നടക്കുന്നു. പൊതുജനങ്ങള്‍ അതീവ ജാഗ്രത കാണിക്കേണ്ട സമയമാണ്. നേരത്തെയുള്ള കേസുകളില്‍ കൃത്യമായി മനസിലാക്കാന്‍ കഴിഞ്ഞിരുന്നു. ഇപ്പോഴത്തെ ചില കേസുകള്‍ എങ്ങനെ വന്നുവെന്ന് മനസില്ലാകാന്‍ കഴിയാതെ വരുന്നു ജില്ലാ കലക്ടര്‍ സുഭാഷ് എഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കുന്നു. ഏറെ വിമഷകരമാണ് ദൗത്യമാണ് കണ്ണൂരിലുള്ളത്. ആളുകള്‍ക്ക് ഇതിന്റെ ഗൗരവം ബോധ്യമാകണം. കുറച്ച് പേരെങ്കിലും ഇത് കാര്യമായി കണക്കിലെടുക്കുന്നില്ല. സ്വന്തം സുരക്ഷം സ്വന്തം ഉത്തരവാദിത്വമാണെന്ന് മനസിലാകണം.

കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെയുളള രോഗബാധ സംസ്ഥാന ശരാശരിയെക്കാള്‍ കൂടുതലാണെന്നും കൂടുതല്‍ രോഗബാധയുളള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തണ്ടി വരുമെന്നും മുഖ്യമന്ത്രി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.

മൂന്നാംഘട്ടത്തില്‍ കണ്ണൂരില്‍ കൊവിഡ് കേസുകളില്‍ 95 പേരില്‍ 21 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരായി 18 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 13 പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ സംസ്ഥാന ശരാശരി 10 ശതമാനമാണെങ്കില്‍ കണ്ണൂരില്‍ അത് 20 ശതമാനമാണെന്നാണ് കണക്കുകള്‍

ജനങ്ങള്‍ കറങ്ങിനടക്കുന്നു, ജാഗ്രതക്കുറവെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍
ഒടിടി റിലീസ് ചെയ്യുന്നവര്‍ അങ്ങനെ പോകട്ടെ, ഇനി 7 കോടിക്ക് മുകളിലുള്ള സിനിമ ചിന്തിക്കാനാകില്ല; ലിബര്‍ട്ടി ബഷീര്‍ അഭിമുഖം

Related Stories

No stories found.
logo
The Cue
www.thecue.in