സംസ്ഥാനത്ത് 58 പേര്‍ക്ക് കൂടി കൊവിഡ് 19 : 10 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് 58 പേര്‍ക്ക് കൂടി കൊവിഡ് 19 : 10 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് 58 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 17 പേര്‍ വിദേശത്തുനിന്നും 31 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. എയര്‍ ഇന്ത്യ ജീവനക്കാരായ 7 പേര്‍ക്കും രോഗബാധയുണ്ട്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു.ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയുമാണ്. തൃശൂരില്‍ 10, പാലക്കാട് 9, കണ്ണൂര്‍ 8, കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് - 4 പേര്‍ക്ക് വീതം, കാസര്‍ഗോഡ് 3, തിരുവനന്തപുരം ആലപ്പുഴ - 2 വീതം കോട്ടയം-1 എന്നിങ്ങനെയാണ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്. 10 പേര്‍ക്കാണ് രോഗമുക്തി, (മലപ്പുറം -4, തൃശൂര്‍ -3, തിരുവനന്തപുരം, കോട്ടയം കണ്ണൂര്‍ - ഓരോ രോഗി വീതം) 624 പേരാണ് ചികിത്സയിലുള്ളത്. 575 പേര്‍ രോഗവിമുക്തരായി.

എയര്‍പോര്‍ട്ട് വഴി 17,720 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 97,952 പേരും റെയില്‍വേ വഴി 9796 പേരും ഉള്‍പ്പെടെ 1,27,089 പേരാണ് പുറത്തുനിന്ന് സംസ്ഥാനത്തെത്തിയത്. സംസ്ഥാനത്താകെ 1,30,157 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,28,953 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1204 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 243 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 65,002 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 62,543 എണ്ണം നെഗറ്റീവ് ആണ്. മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 12,225 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 11,232 എണ്ണം നെഗറ്റീവ് ആയിട്ടുണ്ട്. 5 പ്രദേശങ്ങള്‍ കൂടി പുതുതായി ഹോട്ട്‌സ്‌പോട്ടുകളായി. തിരുവനന്തപുരത്ത് മാണിക്കല്‍, പാലക്കാട് മുന്‍സിപ്പാലിറ്റി, തച്ചമ്പാറ, പട്ടാമ്പി, കോട്ടയത്തെ മാടപ്പള്ളി എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍. ഇതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ 106 ആയി.

Related Stories

No stories found.
logo
The Cue
www.thecue.in