ഇനി ഹോം ക്വാറന്റൈനിലേക്കെന്ന് പൃഥ്വി ; വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കും പോകുന്നവര്‍ക്കും നിര്‍ദേശവും

ഇനി ഹോം ക്വാറന്റൈനിലേക്കെന്ന് പൃഥ്വി ; വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കും പോകുന്നവര്‍ക്കും നിര്‍ദേശവും

ജോര്‍ദാനില്‍ ആടുജീവിതം ഷൂട്ടിങ്ങ് പൂര്‍ത്തീകരിച്ച് കേരളത്തിലെത്തിയതിന് ശേഷമുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി നടന്‍ പൃഥ്വിരാജ്. ഫോര്‍ട്ട് കൊച്ചിയിലെ ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിലായിരുന്നു പൃഥ്വിയുടെ 7 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍. പണം കൊടുത്തുപയോഗിക്കാവുന്ന സംവിധാനമാണ് നടന്‍ പ്രയോജനപ്പെടുത്തിയത്. ഇനി 7 ദിവസത്തെ ഹോം ക്വാറന്റൈനില്‍ പോവുകയാണെന്ന് പൃഥ്വി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വീട്ടിലെ നിരീക്ഷണത്തില്‍ പോകുന്നവരും നിലവില്‍ അത് തുടരുന്നവര്‍ക്കുമായി നടന്‍ ഒരു സുപ്രധാന നിര്‍ദേശവും പങ്കുവെയ്ക്കുന്നു. വീട്ടില്‍ പോവുകയെന്നാല്‍ നിരീക്ഷണം കഴിഞ്ഞെന്നല്ല അര്‍ത്ഥം. ക്വാറന്റൈന്‍ വ്യവസ്ഥകളെല്ലാം കര്‍ശനമായി പാലിക്കുന്നതോടൊപ്പം, ഉയര്‍ന്ന അപകടസാധ്യതയുള്ളവരെന്ന് അധികൃതര്‍ വിലയിരുത്തുന്നവരില്‍പ്പെടുന്ന ആരും വീട്ടില്‍ ഇല്ലെന്ന് ഉറപ്പുവരുത്തുകയും വേണമെന്നും നടന്‍ പറയുന്നു. പ്രായാധിക്യമുള്ളവര്‍, രോഗികള്‍, ചെറിയ കുട്ടികള്‍ എന്നിങ്ങനെ കൊവിഡ് രോഗം പെട്ടെന്ന് ബാധിക്കാവുന്നവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്നാണ് നടന്‍ വ്യക്തമാക്കിയത്.

ഇനി ഹോം ക്വാറന്റൈനിലേക്കെന്ന് പൃഥ്വി ; വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കും പോകുന്നവര്‍ക്കും നിര്‍ദേശവും
'യുവന്‍ ശങ്കര്‍ രാജയെ നിര്‍ബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റിയതല്ലേ' ; മറുപടിയുമായി ഭാര്യ സഫ്‌റൂണ്‍ നിസാര്‍

പൃഥ്വിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഇന്ന് പൂര്‍ത്തിയാവുകയാണ്. അടുത്ത 7 ദിവസത്തേക്കുള്ള ഹോം ക്വാറന്റൈനില്‍ പോവുകയുമാണ്. കൊച്ചി ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിനും ഇവിടുത്തെ നല്ല രീതിയില്‍ പരിശീലനം സിദ്ധിച്ച ജീവനക്കാരുടെ ആതിഥ്യത്തിനും നന്ദി. ഹോം ക്വാറന്റൈനില്‍ പോകുന്നവരും നിലവില്‍ അത് തുടരുന്നവരും ഒരു കാര്യമോര്‍ക്കണം. വീട്ടില്‍ പോവുകയെന്നാല്‍ നിരീക്ഷണം കഴിഞ്ഞെന്നല്ല അര്‍ത്ഥം. ക്വാറന്റൈന്‍ വ്യവസ്ഥകളെല്ലാം കര്‍ശനമായി പാലിക്കുന്നതൊടൊപ്പം, ഉയര്‍ന്ന അപകടസാധ്യതയുള്ളവരെന്ന് അധികൃതര്‍ വിലയിരുത്തുന്നവരില്‍പ്പെട്ട ആരും വീട്ടില്‍ ഇല്ലെന്ന് ഉറപ്പുവരുത്തുകയും വേണം.

Related Stories

No stories found.
logo
The Cue
www.thecue.in