സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കൊവിഡ് 19 ; ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കൊവിഡ് 19 ; ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെയുള്ളതില്‍ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ന് മൂന്ന് പേര്‍ക്കാണ് രോഗമുക്തി. ആകെ കൊവിഡ് രോഗികളുടെ എണ്ണം 1088 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5 പേരൊഴികെയുള്ളവര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിവരാണ്. 31 പേര്‍ വിദേശത്തുനിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കാസര്‍ഗോഡ് - 18, പാലക്കാട് - 16, കണ്ണൂര്‍ -10, മലപ്പുറം - 8, തിരുവനന്തപുരം - 7 തൃശൂര്‍ - 7, കോഴിക്കോട് - 6 , പത്തനംതിട്ട - 6, കോട്ടയം - 3, കൊല്ലം, ഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളില്‍ ഒരാള്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 5 പേര്‍ക്ക് കൊറോണബാധയുണ്ടായി. നെഗറ്റീവായവര്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരാണ്.

526 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 115297 പേര്‍ നിരീക്ഷണത്തിലാണ്. 114305 പേര്‍ വീടുകളിലും 992 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 210 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 60685 സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ 58460 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇതുവരെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 9937 സാമ്പിളുകള്‍ ശേഖരിച്ചു. 9217 എണ്ണം നെഗറ്റീവായി. പുതുതായി ആറ് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. കാസര്‍ഗോഡ് 3, പാലക്കാട് രണ്ട് പഞ്ചായത്തുകള്‍, കോട്ടയത്തെ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി എന്നിവയാണ് പുതിയവ. ഇതോടെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 82 ആയി. അതേസമയം ഒരു തെലങ്കാന സ്വദേശി കേരളത്തില്‍ മരണപ്പെട്ടിട്ടുമുണ്ട്. മെയ് 22 ന് രാജസ്ഥാനില്‍ നിന്നുള്ള തീവണ്ടിയില്‍ മാറിക്കയറിയതോടെയാണ് അഞ്ജയ് കേരളത്തിലെത്തിയത്. കുടുംബത്തോടൊപ്പമാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in