സംസ്ഥാനം കൊവിഡിനെ നേരിടുന്നത് സാധ്യമായതെല്ലാം ചെയ്ത്, കേന്ദ്ര ഇടപെടലുകളില്‍ അതിന്റെ അഭാവം പ്രകടമെന്നും പാര്‍വതി

സംസ്ഥാനം കൊവിഡിനെ നേരിടുന്നത് സാധ്യമായതെല്ലാം ചെയ്ത്, കേന്ദ്ര ഇടപെടലുകളില്‍ അതിന്റെ അഭാവം പ്രകടമെന്നും പാര്‍വതി

സാധ്യമായതെല്ലാം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് മഹാമാരിയെ നേരിടുന്നതെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലുകളില്‍ അതിന്റെ അഭാവം പ്രകടമാണെന്നും നടി പാര്‍വതി തിരുവോത്ത്. ഫസ്റ്റ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് നടി നിലപാട് വ്യക്തമാക്കിയത്. കൊവിഡിനെ നേരിടുന്ന രീതികളില്‍ ജനത്തിന് മന്ത്രി കെകെ ശൈലജയിലും മുഖ്യമന്ത്രി പിണറായി വിജയനിലും ഉറച്ച വിശ്വാസമാണല്ലോ, എന്നാല്‍ രാജ്യത്തെ മറ്റിടങ്ങളില്‍ ഈ വിശ്വാസത്തിന്റെ അഭാവം പ്രകടവുമാണല്ലോയെന്ന ചോദ്യത്തിനായിരുന്നു പാര്‍വതിയുടെ മറുപടി.

സംസ്ഥാനം കൊവിഡിനെ നേരിടുന്നത് സാധ്യമായതെല്ലാം ചെയ്ത്, കേന്ദ്ര ഇടപെടലുകളില്‍ അതിന്റെ അഭാവം പ്രകടമെന്നും പാര്‍വതി
അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നുണ്ടോ| പാര്‍വതി തിരുവോത്ത്

പാര്‍വതിയുടെ വാക്കുകള്‍

അങ്ങനെ തന്നെയാണ് .അവിടെയും ഇവിടെയുമൊക്കെ ചെറിയ പ്രശ്‌നങ്ങളുണ്ടാകും.പക്ഷേ വളരെ ആത്മാര്‍ത്ഥതയോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ സാഹചര്യത്തെ പരിഗണിക്കുന്നത്. അതില്‍ ഉറച്ചുനിന്ന് ഇടപെടുകയാണ്. തുടര്‍ച്ചയായ വാര്‍ത്താസമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഈ സാഹചര്യത്തില്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഭാഷ ഏറെ വ്യത്യസ്ഥമാണ്. സംസ്ഥാന മന്ത്രിമാരും ആരോഗ്യവകുപ്പിന്റെ പ്രതിനിധികളുമെല്ലാം കേവലം വിവരങ്ങള്‍ മാത്രം പങ്കുവെയ്ക്കുകയല്ല. നമ്മുടെ ആത്മവീര്യം വര്‍ധിപ്പിക്കുകയാണ്. അവര്‍ സ്‌ക്രീനില്‍ വരുമ്പോഴൊക്കെയും പറയുന്നത് ഇത് നമ്മള്‍ മറികടക്കുമെന്നാണ്. നമ്മള്‍ ഒന്നിച്ച് നേരിടുമെന്നാണ്. അവരുടെ ആത്മവിശ്വാസം നമുക്ക് തിരിച്ചറിയാനാകും. പ്രതിസന്ധിയില്‍ തളരാതെ പോരാടുന്ന നഴ്‌സുമാരിലും ഡോക്ടര്‍മാരിലുമെല്ലാം ഈ ആത്മവിശ്വാസം പ്രതിഫലിക്കുന്നു. സാധ്യമായതെല്ലാം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് 19 നെ നേരിടുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനെ നേരിടുന്ന രീതികളില്‍ ഉറപ്പായും അതിന്റെ അഭാവമുണ്ട്.

ലോക്ഡൗണ്‍ കാലത്തെ മാനസികാരോഗ്യം, ഗാര്‍ഹിക പീഡനം,മദ്യാസക്തി, തുടങ്ങിയ പ്രശ്‌നങ്ങളെക്കുറിച്ച് ആദ്യം സംസാരിച്ചത് കേരള സര്‍ക്കാരാണ്. അത് പ്രതീക്ഷിച്ചതായിരുന്നോ എന്നായിരുന്നു മറ്റൊരു ചോദ്യം. അതിനുള്ള മറുപടി ഇങ്ങനെ.

തീര്‍ത്തും പ്രതീക്ഷിച്ചതായിരുന്നു. ഭരണത്തിലും വിശേഷിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറിലും നമ്മള്‍ അത്രമാത്രം വിശ്വാസമര്‍പ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് നിപ്പാ വൈറസ് ബാധയുണ്ടായപ്പോള്‍ അവര്‍ ആ സാഹചര്യത്തെ കൈകാര്യം ചെയ്ത രീതി വെച്ച്. 2018 ല്‍ ആദ്യമായി നിപ്പ പടര്‍ന്നപ്പോള്‍ അത് പൊട്ടിപ്പുറപ്പെട്ട കോഴിക്കോടായിരുന്നു ഞാന്‍. വൈറസിന്റെ റിലീസിന് തൊട്ടുമുന്‍പാണ് രണ്ടാം തവണ 2019 ല്‍ എറണാകുളത്ത് നിപ്പ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാമത്തേ വേവില്‍,കൃത്യമായി നൂറുകണക്കിനാളുകളെ ക്വാറന്റൈന്‍ ചെയ്തു. ഒരു മരണം പോലും ഉണ്ടായില്ല. ഇത് കാണിക്കുന്നത് ഒരു ആരോഗ്യ പ്രതിസന്ധിയുണ്ടാകുമ്പോള്‍ സര്‍ക്കാരിന്റെ അതിവേഗ ഇടപെടലും നടപടികളുമാണ്. ഞാന്‍ കരുതിയത് നിപ്പയുടെ ആദ്യ വേവ് മഹാമാരിപോലെയാകുമെന്നാണ്. അതുകൊണ്ടുതന്നെ കൊവിഡിനെ ഫലപ്രദമായി ചെറുക്കുമെന്നത് പ്രതീക്ഷിക്കപ്പെട്ടതാണ്. അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമെല്ലാം പ്രത്യേകിച്ച് പ്രതിപക്ഷവും അവരെ അതില്‍ പ്രശംസിക്കും, ഒരു ഭാഗത്ത് കേന്ദ്രത്തിന്റെ പ്രകടമായ അവഗണനന നേരിടുമ്പോള്‍ പോലും. സര്‍ക്കാരിനെയോര്‍ത്ത് അഭിമാനമുണ്ട്. നൂറ് ശതമാനം ഇക്കാര്യത്തില്‍ സര്‍ക്കാരിനെ പിന്‍തുണയ്ക്കുകയും ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in