'സംസ്ഥാനം സമൂഹ വ്യാപനത്തിന്റെ വക്കില്‍'; അത്ര ഗൗരവമേറിയ സാഹചര്യമെന്ന് മുഖ്യമന്ത്രി

'സംസ്ഥാനം സമൂഹ വ്യാപനത്തിന്റെ വക്കില്‍'; അത്ര ഗൗരവമേറിയ സാഹചര്യമെന്ന് മുഖ്യമന്ത്രി

കൊവിഡ് വ്യാപനത്തില്‍ സംസ്ഥാനം സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹ വ്യാപനത്തിലേക്ക് എത്താവുന്ന തരത്തിലുള്ള രോഗമാണ്. ആവശ്യമായ നിയന്ത്രണങ്ങള്‍ പാലിച്ച് പോയില്ലെങ്കില്‍ ഏപ്പോള്‍ വേണമെങ്കിലും സമൂഹ വ്യാപനത്തിലേക്ക് എത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ സമൂഹ വ്യാപനത്തിലേക്ക് എത്തിയിട്ടില്ല. എന്നാല്‍ അതിന്റെ വക്കില്‍ നില്‍ക്കുന്ന അവസ്ഥയാണെന്ന് പറയാം. അത്രയും ഗൗരവമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. വലിയ തോതില്‍ രോഗം ബാധിച്ച പ്രദേശത്തുനിന്നാണ് ആളുകള്‍ എത്തുന്നത്. അങ്ങനെയെത്തുന്നവരില്‍ പലരും രോഗവാഹകരാകാം. അവര്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ക്വാറന്റൈന്‍ കൃത്യമായി പാലിച്ചുപോകണം. വീട്ടില്‍ റൂമില്‍ തന്നെ കഴിയണം.

'സംസ്ഥാനം സമൂഹ വ്യാപനത്തിന്റെ വക്കില്‍'; അത്ര ഗൗരവമേറിയ സാഹചര്യമെന്ന് മുഖ്യമന്ത്രി
67 പേര്‍ക്ക് കൊവിഡ്, ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ദിവസം

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഭക്ഷണം നല്‍കുന്നതുള്‍പ്പെടെ അദ്ദേഹത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നത് ഒരാള്‍ മാത്രമായിരിക്കണം. ആഹാരത്തിനുള്ള പാത്രം പ്രത്യേകമായിരിക്കണം. അവ അണുവിമുക്തമാക്കണം. ഭക്ഷണം കൊടുക്കുന്നയാള്‍ കയ്യുറയും മാസ്‌കും ധരിച്ചിരിക്കണം. എപ്പോഴും അണുനശീകരണം നടപ്പാക്കാന്‍ ശ്രദ്ധിക്കണം. അയാള്‍ ഉപയോഗിക്കുന്ന ടവ്വല്‍, വസ്ത്രങ്ങള്‍, ഷീറ്റുകളൊക്കെ അണുവിമുക്തമാക്കുന്ന നിലയുണ്ടാകണം. വീട്ടിലുള്ള മറ്റാളുകള്‍ അയാളുമായി ഇടപഴകരുത്. അങ്ങനെമാത്രമേ മറ്റൊരാള്‍ക്ക് രോഗം കൊടുക്കാതിരിക്കാനാകൂ. ഇതാണ് ഏറ്റവും കരുതലായി നാം സ്വീകരിക്കേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണിന്ന്.ഇതില്‍ 27 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. സമ്പര്‍ക്കം മൂലം 7 പേര്‍ക്കാണ് രോഗബാധ.

Related Stories

No stories found.
logo
The Cue
www.thecue.in