രാജ്യത്ത് 24 മണിക്കൂറിനിടെ 6,088 പേര്‍ക്ക് കൊവിഡ് 19; നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രം

രാജ്യത്ത് 24 മണിക്കൂറിനിടെ 6,088 പേര്‍ക്ക് കൊവിഡ് 19; നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രം

രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,088 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 148 പേര്‍ മരിച്ചു. രാജ്യത്ത് ഇതാദ്യമായാണ് ഒരു ദിവസം 6000ല്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,18,447 ആയി. ഇതില്‍ 66,330 പേര്‍ നിലവില്‍ ചികിത്സയിലുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് മൂലം 3583 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം രോഗബാധിതരുള്ളത് വ്യാഴാഴ്ച മാത്രം 2345 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 40,000 കടന്നു. 40.97 ശതമാനമാണ് നിലവില്‍ രാജ്യത്തെ റിക്കവറി റേറ്റ്.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 25,000ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍, നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. രാത്രി 7 മുതല്‍ രാവിലെ 7 വരെയുള്ള കര്‍ഫ്യൂ പ്രധാനപ്പെട്ടതാണെന്നും അതില്‍ പിഴവ് വരുത്താന്‍ പാടില്ലെന്നും ആഭ്യന്തര സെക്രട്ടറി, ചീഫ് സെക്രട്ടറിമാരോട് നിര്‍ദേശിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in