ശ്രീചിത്ര വികസിപ്പിച്ച ‘ആഗാപ്പെ ചിത്ര മാഗ്ന’ വിപണിയിലേക്ക് ; കൊവിഡ് പ്രതിരോധത്തിലെ നിര്‍ണായക ചുവട് 

ശ്രീചിത്ര വികസിപ്പിച്ച ‘ആഗാപ്പെ ചിത്ര മാഗ്ന’ വിപണിയിലേക്ക് ; കൊവിഡ് പ്രതിരോധത്തിലെ നിര്‍ണായക ചുവട് 

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് വികസിപ്പിച്ച കൊവിഡ് പരിശോധനാ കിറ്റ് വിപണിയിലേക്ക്. കാന്തിക സൂക്ഷ്മ കണങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റിന് അഗാപ്പെ ചിത്ര മാഗ്ന എന്നാണ് പേര്. ഇത് വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കി കൊവിഡ് പ്രതിരോധത്തില്‍ നിര്‍ണായക ചുവടാണ് ശ്രീചിത്രയുടേത്. വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുന്നതിന്റെ ഭാഗമായി ശ്രീചിത്രയുടെ ബയോമെഡിക്കല്‍ ടെക്‌നോളജി വിഭാഗത്തില്‍ വ്യാഴാഴ്ച ഔദ്യോഗിക ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യുമ്പോള്‍ പരിശോധനാ കിറ്റിന് 300 രൂപയാണ് വില. എന്നാല്‍ അഗാപ്പെ ചിത്ര മാഗ്ന ആര്‍എന്‍എ ഐസൊലേഷന്‍ കിറ്റ് 150 രൂപയ്ക്ക് വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.കൊച്ചി ആസ്ഥാനമായ അഗാപ്പെ ഡയഗ്നോസ്റ്റിക് ലിമിറ്റഡുമായി ചേര്‍ന്നാണ് പദ്ധതി. അഗാപ്പെ ചിത്ര മാഗ്ന ആന്‍എന്‍എ ഐസൊലേഷന്‍ കിറ്റ് എന്ന പേരിലാണ് വിപണിയിലെത്തിക്കുന്നത്. മുതിര്‍ന്ന ശാസ്ത്രജഞനായ ഡോ. അനൂപ് കുമാര്‍ തെക്കുവീട്ടിലിന്റെ നേതൃത്വത്തിലാണ് ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റ് വികസിപ്പിച്ചത്.

ശ്രീചിത്ര വികസിപ്പിച്ച ‘ആഗാപ്പെ ചിത്ര മാഗ്ന’ വിപണിയിലേക്ക് ; കൊവിഡ് പ്രതിരോധത്തിലെ നിര്‍ണായക ചുവട് 
സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി കൊവിഡ് 19; ചില മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി

കാന്തിക സൂക്ഷ്മ കണങ്ങള്‍ ഉപയോഗിച്ചാണ് രോഗിയുടെ ശ്രവത്തില്‍ നിന്ന് ആര്‍എന്‍എ വേര്‍തിരിച്ചെടുക്കുക. വൈറസ് ആര്‍എന്‍എയുടെ അളവിനെ അടിസ്ഥാനപ്പെടുത്തിയാണ് പരിശോധനാഫലം. അതിനാല്‍ കൊവിഡ് സ്ഥിരീകരിക്കുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കാന്‍ ഇതിലൂടെ കഴിയും. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പരിശോധിച്ച് ഇതിന്റെ ഫലപ്രാപ്തി ശരിവെച്ചിരുന്നു. വിപണിയിലെത്തിക്കാന്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അനുമതിയും ലഭിച്ചു. കൊവിഡ് കണ്ടെത്താനുള്ള RT-LAMP,RT-qPCR,RT-PCR പരിശോധനകള്‍ക്കും മറ്റ് ഐസോ തെര്‍മല്‍ പിസിആര്‍ പരിശോധനകള്‍ക്കും ഇത് ഉപയോഗിക്കാം. അടുത്ത ആറ് മാസം രാജ്യത്ത് പ്രതിമാസം 8 ലക്ഷം കിറ്റുകള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. കിറ്റുകളുടെ അപര്യാപ്തത മൂലം പരിശോധന വര്‍ധിപ്പിക്കുന്നതില്‍ പ്രതിസന്ധി നേരിട്ടിരുന്നു. രാജ്യത്ത് ഇതുവരെ 25 ലക്ഷം ടെസ്റ്റുകളാണ് നടന്നത്. ഇന്ത്യന്‍ കമ്പനികള്‍ പുറത്തിറക്കുന്നുണ്ടെങ്കിലും കിറ്റുകള്‍ കൂടുതലും ഇറക്കുമതി ചെയ്യുന്നവയാണ്. പ്രതിമാസം 3 ലക്ഷം കിറ്റുകള്‍ ഉത്പാദിപ്പിക്കാന്‍ അഗാപ്പെ ഡയഗ്നോസ്റ്റിക്‌സിന് ആകും.

Related Stories

The Cue
www.thecue.in