‘കൊവിഡ് രോഗികള്‍ കൂടും’, വരും ദിവസങ്ങള്‍ നിര്‍ണായകമെന്ന് മന്ത്രി കെകെ ശൈലജ 

‘കൊവിഡ് രോഗികള്‍ കൂടും’, വരും ദിവസങ്ങള്‍ നിര്‍ണായകമെന്ന് മന്ത്രി കെകെ ശൈലജ 

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പുറത്തുനിന്നെത്തുന്നവരില്‍ നല്ല തോതില്‍ രോഗികളുണ്ട്. കഴിഞ്ഞ രണ്ട് ഘട്ടത്തേക്കാളും ബുദ്ധിമുട്ടേറിയ സമയമാണിതെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് 13 ദിവസം കൊണ്ട് രോഗികള്‍ ഇരട്ടിയാകുമെന്നാണ് കണക്കുകള്‍. പുറത്തുനിന്ന് ഇപ്പോള്‍ കൂടുതലാളുകള്‍ വരുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലും രോഗികളുട എണ്ണം വര്‍ധിക്കുമ്പോഴാണ് ആളുകള്‍ ഇങ്ങോട്ടെത്തുന്നത്.

‘കൊവിഡ് രോഗികള്‍ കൂടും’, വരും ദിവസങ്ങള്‍ നിര്‍ണായകമെന്ന് മന്ത്രി കെകെ ശൈലജ 
‘കൊവിഡിന്റെ മറവില്‍ ചെങ്ങോട്ടുമല തുരക്കാന്‍ നീക്കം’; പാരിസ്ഥിതിക അനുമതി അപേക്ഷ തള്ളണമെന്ന് ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ 

മുന്‍പാണെങ്കില്‍ പലയിടത്തും രോഗം തുടങ്ങുന്ന സമയമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പടരുന്ന സമയമാണ്. അങ്ങനെയൊരു സാഹചര്യമുണ്ട്. അതിനാല്‍ ജാഗ്രത തുടരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച സംസ്ഥാനത്ത് 29 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ 21 പേര്‍ വിദേശത്തുനിന്നും 7 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇതുവരെ 630 ആളുകള്‍ക്ക് രോഗം ബാധിച്ചതില്‍ 497 പേര്‍ക്ക് ഭേദമായി ആശുപത്രി വിട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in