ജില്ലക്ക് അകത്ത് ഹ്രസ്വദൂര ബസ് സര്‍വീസ്; ചാര്‍ജ് വര്‍ധനവില്‍ തീരുമാനമായില്ല

ജില്ലക്ക് അകത്ത് ഹ്രസ്വദൂര ബസ് സര്‍വീസ്; ചാര്‍ജ് വര്‍ധനവില്‍ തീരുമാനമായില്ല

ജില്ലകള്‍ക്ക് അകത്ത് ഹ്രസ്വദൂര ബസ് സര്‍വീസുകള്‍ അനുവദിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. സാര്‍വത്രികമായ പൊതുഗതാഗതം ഉടന്‍ ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. കര്‍ശനമായ നിബന്ധനകളോടെ ജില്ലകള്‍ക്കകത്ത് ബസ് സര്‍വീസുകള്‍ നടപ്പാക്കാന്‍ കഴിയുമെന്നാണ് ഗതാഗത വകുപ്പിന്റെ നിഗമനമെന്നും മന്ത്രി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബസ് ചാര്‍ജ് വര്‍ധിപ്പിച്ചേക്കും, എത്രയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ബസ് ഉടമകള്‍ക്ക് നികുതി ഇളവ് ഉള്‍പ്പടെ മറ്റ് ആനുകൂല്യങ്ങളും നല്‍കിയേക്കും. ഒരു ബസില്‍ പരമാവധി 24 യാത്രക്കാരെ മാത്രമേ അനുവദിക്കൂ. നിലവിലുള്ള ചാര്‍ജ് അനുസരിച്ച് സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്ന് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ് സംഘടനകളും അറിയിച്ചിരുന്നു.

ജില്ലക്ക് അകത്ത് ഹ്രസ്വദൂര ബസ് സര്‍വീസ്; ചാര്‍ജ് വര്‍ധനവില്‍ തീരുമാനമായില്ല
മദ്യശാലകള്‍ ബുധനാഴ്ച തുറക്കും, ബാര്‍ബര്‍ഷോപ്പില്‍ മുടിവെട്ടല്‍ മത്രം; സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍

ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് നടത്താനും അനുമതി നല്‍കും. ഒരാള്‍ക്ക് മാത്രം യാത്ര ചെയ്യാനാകും അനുമതി. അന്തര്‍ജില്ലാ യാത്രകള്‍ക്ക് പാസ് നിര്‍ബന്ധമാണ്. എന്നാല്‍ നടപടിക്രമങ്ങളില്‍ ഇളവ് ഉണ്ടായേക്കും.

Related Stories

No stories found.
logo
The Cue
www.thecue.in