മദ്യശാലകള്‍ ബുധനാഴ്ച തുറക്കും, ബാര്‍ബര്‍ഷോപ്പില്‍ മുടിവെട്ടല്‍ മത്രം; സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍

മദ്യശാലകള്‍ ബുധനാഴ്ച തുറക്കും, ബാര്‍ബര്‍ഷോപ്പില്‍ മുടിവെട്ടല്‍ മത്രം; സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍

കേരളത്തിലെ നാലാംഘട്ട ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ തീരുമാനമായി. സംസ്ഥാനത്ത് ബവ്‌റിജസ് കോര്‍പ്പറേഷന്റെ മദ്യശാലകളും ബാറുകളിലെ പ്രത്യേക കൗണ്ടറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ബുധനാഴ്ച മുതല്‍ തുറക്കും. സാമൂഹിക അകലം പാലിച്ച് തിരക്ക് നിയന്ത്രിച്ച് മദ്യവില്‍പ്പന നടത്താനുള്ള ശ്രമമാണ് നടക്കുന്നത്.

മദ്യം വാങ്ങാനുള്ള ടോക്കണുകള്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. ഇത്പ്രകാരം വിവിധ സമയങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കും. ടോക്കണിലെ ക്യൂആര്‍ കോഡ് ബവ്‌റിജസ് ഷോപ്പില്‍ സ്‌കാന്‍ ചെയ്തശേഷം മദ്യം നല്‍കും. നിശ്ചിത അളവ് മദ്യം മാത്രമേ വാങ്ങാന്‍ സാധിക്കൂ. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആപ്ലിക്കേഷനില്‍ റജിസ്റ്റര്‍ ചെയ്താല്‍ അടുത്തുള്ള ഷോപ്പുകളും തിരക്കു കുറഞ്ഞ ഷോപ്പുകളും തിരഞ്ഞെടുക്കാന്‍ സൗകര്യമുണ്ടാകും.

ബാര്‍ബര്‍ ഷോപ്പുകളും തുറന്നു പ്രവര്‍ത്തിക്കും. മുടിവെട്ടാന്‍ മാത്രമേ അനുമതിയുള്ളൂ, ഫേഷ്യലിന് അനുമതിയില്ല. ബ്യൂട്ടിപാര്‍ലര്‍ തുറക്കില്ല. അന്തര്‍ജില്ലാ യാത്രയ്ക്ക് പാസ് വേണം, നടപടിക്രമങ്ങളില്‍ ഇളവ് ഉണ്ടാകും. എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു. ഓട്ടോറിക്ഷകള്‍ ഓടും. ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ചേര്‍ന്ന അവലോകന യോഗത്തിന്റേതാണ് തീരുമാനം.

Related Stories

No stories found.
logo
The Cue
www.thecue.in