രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 85,000 കടന്നു; 24 മണിക്കൂറിനിടെ 103 മരണം

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 85,000 കടന്നു; 24 മണിക്കൂറിനിടെ 103 മരണം

രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 85,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3970 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 103 പേര്‍ മരിച്ചു. ഇതുവരെ രാജ്യത്ത് 85,940 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 53,035 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 30,153 പേര്‍ രോഗമുക്തരായി. രാജ്യത്തെ മരണസംഖ്യ 2753 ആയി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മഹാരാഷ്ട്രയില്‍ മാത്രം 1567 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 29,100 ആണ്. തമിഴ്‌നാട്ടില്‍ 10,108 പേര്‍ക്കും, ഗുജറാത്തില്‍ 9,931 പേര്‍ക്കും, ഡല്‍ഹിയില്‍ 8,895 പേര്‍ക്കും ഇതുവരെ പരിശോധനാഫലം പോസിറ്റീവായി.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 85,000 കടന്നു; 24 മണിക്കൂറിനിടെ 103 മരണം
ലോറികള്‍ കൂട്ടിയിടിച്ച് അപകടം; ഉത്തര്‍പ്രദേശില്‍ 24 അതിഥി തൊഴിലാളികള്‍ മരിച്ചു

മഹാരാഷ്ട്രയിലെ മുംബൈയില്‍ 17,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് കേസുകളുടെ എണ്ണം മെയ് അവസാത്തോടെ 30,000ത്തിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ മുംബൈ കോര്‍പറേഷന്‍ ആരംഭിച്ചു. വാംഖഡെ സ്റ്റേഡിയം അടക്കം ക്വാറന്റൈന്‍ കേന്ദമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in