‘മൂന്നാം ഘട്ടം കൂടുതല്‍ അപകടകരം’ ; ജാഗ്രത തുടര്‍ന്നില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മന്ത്രി കെകെ ശൈലജ 

‘മൂന്നാം ഘട്ടം കൂടുതല്‍ അപകടകരം’ ; ജാഗ്രത തുടര്‍ന്നില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മന്ത്രി കെകെ ശൈലജ 

കൊറോണ വൈറസ് ബാധയുടെ മൂന്നാം ഘട്ടം കൂടുതല്‍ അപകടകരമാണെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും ആരോഗ്യമന്ത്രി കകെ ശൈലജ. നിര്‍ദേശങ്ങള്‍ പാലിച്ച് ജാഗ്രത പുലര്‍ത്താന്‍ എല്ലാവരും തയ്യാറാകണം. ജനങ്ങള്‍ കൂട്ടത്തോടെ മരിച്ചോട്ടെ എന്ന് കരുതാന്‍ സര്‍ക്കാരിനാവില്ല. ഒന്നായാലും പതിനായിരമായാലും മരണം മരണമാണ്. കുടുംബാംഗങ്ങള്‍ക്ക് സംഭവിച്ചാലേ മരണത്തിന്റെ ഗൗരവം മനസ്സിലാകൂ. അത് തടയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ചെറിയ അശ്രദ്ധയുണ്ടായി രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ എത്ര നല്ല ഡോക്ടര്‍മാരും നഴ്‌സുമാരും ഉണ്ടായിട്ട് കാര്യമില്ല. നല്ല ചികിത്സ നല്‍കാനാകില്ല.

‘സമ്പത്തിന് ദിവ്യത്വം ഉള്ളതായി എനിക്കറിവില്ല’; ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി 

കൊവിഡ് മരണം ഒഴിവാക്കാന്‍ കേരളം ഒറ്റക്കെട്ടായി പോരാടണം. രോഗികളുടെ എണ്ണം ക്രമാതീതമായാല്‍ ഇപ്പോഴത്തെ ശ്രദ്ധ നല്‍കാനാകില്ലെന്നും മന്ത്രി പറഞ്ഞു പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കാനുള്ള പരീക്ഷണം കേരളവും ആരംഭിച്ച് കഴിഞ്ഞു. ഐസിഎംആറുമായി ചേര്‍ന്നാണ് ഗവേഷണ പ്രവര്‍ത്തനങ്ങളെന്നും മന്ത്രി അറിയിച്ചു. പ്രവാസികളും അന്യസംസ്ഥാനങ്ങളിലുള്ള മലയാളികളും കേരളത്തിന്റെ മക്കളാണ്. അവര്‍ ഇവിടേക്ക് വരണമെന്ന് തന്നെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ രണ്ടും കല്‍പ്പിച്ച് എന്ന നിലയ്ക്ക് ഒരു തീരുമാനവും സര്‍ക്കാര്‍ എടുക്കില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനം വലിയ സാമ്പത്തിക തകര്‍ച്ച നേരിടുകയാണ്. വാര്‍ഡ് തല സമിതികളില്‍ രാഷ്ട്രീയം കാണാന്‍ പാടില്ല. ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in