'ആദിവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം നല്‍കിയില്ല'; റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ നടപടിയുമായി ജില്ലാ ഭരണകൂടം

'ആദിവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം നല്‍കിയില്ല'; റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ നടപടിയുമായി ജില്ലാ ഭരണകൂടം

ആദിവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം നല്‍കില്ലെന്ന് നിലപാടെടുത്ത റിസോര്‍ട്ട് അധികൃതര്‍ക്കെതിരെ നടപടി. വയനാട് വൈത്തിരി പത്താം മൈല്‍ സില്‍വര്‍ വുഡ്‌സ് റിസോര്‍ട്ട് ഉടമകളാണ് ആദിവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം നല്‍കില്ലെന്ന് അറിയിച്ചത്. ജനറല്‍ കാറ്റഗറി ആളുകള്‍ക്ക് സൗകര്യം ഒരുക്കണമെന്ന് പറഞ്ഞായിരുന്നു റിസോര്‍ട്ടിന്റെ നടപടി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുടകില്‍ നിന്ന് വന്ന 18 പേരെ റിസോര്‍ട്ടിലേക്ക് കയറ്റിയിരുന്നുമില്ല. ബുധനാഴ്ച രാവിലെ മുതല്‍ ഇവര്‍ ക്വാറന്റൈന്‍ സൗകര്യം ലഭിക്കാതെ റിസോര്‍ട്ടിന് പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ ജില്ലാ ഭരണകൂടം ഇടപെട്ടത്. റിസോര്‍ട്ട് ഉടമയെയും മാനേജരെയും അറസ്റ്റ് ചെയ്ത് റിസോര്‍ട്ട് ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിടുകയായിരുന്നു.

Related Stories

The Cue
www.thecue.in