താന്‍ ഇന്നലെ കടത്തി വിട്ടയാള്‍ക്ക് ഒരു പാസുമുണ്ടായിരുന്നില്ലെന്ന് അനില്‍ അക്കരയുടെ വീഡിയോ ; മുറിച്ചെടുത്ത് വ്യാജപ്രചരണമെന്ന് എംഎല്‍എ 

താന്‍ ഇന്നലെ കടത്തി വിട്ടയാള്‍ക്ക് ഒരു പാസുമുണ്ടായിരുന്നില്ലെന്ന് അനില്‍ അക്കരയുടെ വീഡിയോ ; മുറിച്ചെടുത്ത് വ്യാജപ്രചരണമെന്ന് എംഎല്‍എ 

താന്‍ ഇന്നലെ കടത്തിവിട്ടയാള്‍ക്ക് ഒരു പാസുമുണ്ടായിരുന്നില്ലെന്ന് അനില്‍ അക്കര എംല്‍എ പറയുന്നതിന്റെ വീഡിയോ ക്ലിപ്പ് പ്രചരിക്കുന്നു. തൃശൂര്‍ കളക്ടറേറ്റ് പടിക്കല്‍ എംപിമാരായ രമ്യ ഹരിദാസ്, ടിഎന്‍ പ്രതാപന്‍ എന്നിവര്‍ക്കൊപ്പം അനില്‍ അക്കര കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിന്റേതാണ് വീഡിയോ. ചര്‍ച്ചയ്‌ക്കെത്തിയ ജില്ലാ കളക്ടറോട് സംസാരിക്കുന്നതിനിടയിലാണ് പരാമര്‍ശം.

പ്രചരിക്കുന്ന വീഡിയോയില്‍ അനില്‍ അക്കര പറയുന്നത്

ഞാന്‍ ഇവിടുത്തെ എംഎല്‍എയാണ്, പ്രതാപനും രമ്യയും എംപിമാരാണ്. ഞങ്ങള്‍ ഇത് ആരോട് ചോദിക്കും. ഞങ്ങള്‍ രവിയോട് വിളിച്ച് ചോദിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നത് വേറെയാളാണ്. ഞാന്‍ ഇന്നലെ കടത്തിവിട്ടയാള്‍ക്ക് ഒരു പാസുമുണ്ടായിരുന്നില്ല. അവര്‍ ഇന്നലെ ഒരുമിച്ച് വന്ന്, അവസാനം തള്ളിവിടുന്ന സിസ്റ്റമാണ് അവിടെയുള്ളത്. ഞങ്ങള്‍ എംഎല്‍എമാരും എംപിമാരും ഇവിടെ നില്‍ക്കുകയാണ്. ഞങ്ങളുടെ നാട്ടിലേക്ക് വരുന്നവരെക്കുറിച്ച് ഒരു വിവരവുമില്ല. ഞങ്ങളുമായി യാതൊരു കമ്മ്യൂണിക്കേഷനുമില്ല. ഞങ്ങള്‍ ഇന്നലെ ലോഞ്ചില്‍ വിട്ടപോലെ കുറച്ചാളുകളെ കടത്തിവിട്ടു. അവരെ എവിടെയോ ഒരു സ്ഥലത്ത് ക്വാറന്റൈന്‍ ചെയ്തു. അവരെ വീണ്ടും വേറൊരു സ്ഥലത്തേക്ക് മാറ്റുകയാണ്. എംഎല്‍എമാരായിട്ടുള്ള ഞങ്ങള്‍ ആരോട് കമ്മ്യൂണിക്കേറ്റ് ചെയ്യണം. ഞങ്ങള്‍ ആരെ വിളിക്കണം. ഒരു ഉദ്യോഗസ്ഥനെ പറഞ്ഞുതരൂ. ആ ഉദ്യോഗസ്ഥനെ വിളിച്ചോളാം.

എന്നാല്‍ പാസില്ലാത്തവരെ താല്‍ക്കാലികമായി അധികൃതര്‍ കടത്തിവിടുന്ന കൂട്ടത്തില്‍ താന്‍ വിളിച്ചുപറഞ്ഞവരെയും ഉള്‍പ്പെടുത്തിയെന്നതാണ് യാഥാര്‍ത്ഥ്യമെന്ന് അനില്‍ അക്കര എംഎല്‍എ ദ ക്യുവിനോട് പറഞ്ഞു. പാസില്ലാത്തവരെ താല്‍ക്കാലികമായി കടത്തിവിട്ടിരുന്നുവെന്നത് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ സമ്മതിച്ചതാണെന്നും എംല്‍എ പറഞ്ഞു.

താന്‍ ഇന്നലെ കടത്തി വിട്ടയാള്‍ക്ക് ഒരു പാസുമുണ്ടായിരുന്നില്ലെന്ന് അനില്‍ അക്കരയുടെ വീഡിയോ ; മുറിച്ചെടുത്ത് വ്യാജപ്രചരണമെന്ന് എംഎല്‍എ 
പാസ് ഇല്ലാതെ വാളയാറിലെത്തിയയാള്‍ക്ക് കൊവിഡ് : സമരക്കാരുണ്ടായിരുന്നെങ്കില്‍ നിരീക്ഷണത്തില്‍ പോകേണ്ടി വരുമെന്ന് മന്ത്രി കെകെ ശൈലജ 

അനില്‍ അക്കര എംഎല്‍എ പറയുന്നത്

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന തൃശൂരുകാര്‍ക്ക് മെയ് 8 നും 9 നും കളക്ടറേറ്റില്‍ നിന്ന് പാസ് കൊടുത്തിരുന്നില്ല. മറ്റ് ജില്ലകളിലേക്ക് പാസ് കിട്ടുകയും തൃശൂരിലേക്കുള്ളവര്‍ക്ക് കിട്ടാതിരിക്കുകയും ചെയ്യുന്നു. ഒരു വണ്ടിയില്‍ ഒരുമിച്ച് വരുന്ന ആളുകളൊക്കെ നമ്മളെ വിളിക്കുകയാണ്. ഏഴാം തിയ്യതിയും എട്ടാം തിയ്യതിയും കളക്ടറേറ്റിലേക്ക് ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നു. എന്നാല്‍, കളക്ടറേറ്റില്‍ നിന്ന് പാസ് അനുവദിക്കാന്‍ ബുദ്ധിമുട്ടുണ്ട്, വൈകീട്ട് 6 മണിയാകുമ്പോള്‍ പാസില്ലാതെ കടത്തിവിടാം എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞത്. അതായത് ഏഴിനും എട്ടിനുമൊക്കെ വൈകീട്ട് അഞ്ചിനും ആറിനും ഇടയില്‍ പാസില്ലാതെ ആളുകളെ കടത്തിവിട്ടിരുന്നു. തുടര്‍ന്ന് ഏഴുമണിയാകുമ്പോള്‍ പാസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ചുമതലപ്പെടുത്തിയ രവിയെന്നയാള്‍ വിളിച്ച് അവര്‍ എത്തിയില്ലേ എന്ന് ചോദിക്കുകയും ചെയ്യും. അങ്ങനെ വരുന്നവരെ അതുപോലെ കൊണ്ടുപോയി പല സ്ഥലങ്ങളിലും ക്വാറന്റൈനിലാക്കുകയുമാണ് ചെയ്തിട്ടുള്ളത്. പാസ് അനുവദിക്കാത്തതില്‍ പ്രതിഷേധവുമായി മെയ് 9 നാണ് കളക്ടറേറ്റില്‍ കുത്തിയിരുന്നത്. ഞാന്‍ ഇന്നലെ കടത്തി വിട്ടയാള്‍ക്ക് ഒരു പാസുമുണ്ടായിരുന്നില്ലെന്ന് കളക്ടറോട് പറയുന്നത് തെറ്റിദ്ധാരണ പരത്തുന്ന രീതിയിലാണ് പ്രചരിപ്പിക്കുന്നത്. എന്റെ മണ്ഡലത്തിലെ തെക്കുംകര ഗ്രാമപഞ്ചായത്തിലെ 8 വിദ്യാര്‍ത്ഥികളെയാണ് മെയ് 8 ന് വാളയാറില്‍ നിന്ന് കടത്തിവിട്ടത്. ഇവരെ കടത്തിവിട്ടുവെന്ന് കളക്ടറേറ്റില്‍ നിന്ന് തന്നെയാണ് എന്നെ വിളിച്ച് അറിയിച്ചത്. അതായത് വൈകീട്ട് പാസില്ലാത്ത ആളുകളെ കടത്തിവിട്ട കൂട്ടത്തില്‍ ആണ് ഉദ്യോഗസ്ഥര്‍ ഈ വിദ്യാര്‍ത്ഥികളെയും കടത്തിവിട്ടത്. അല്ലാതെ ഞാന്‍ വാളയാറില്‍ പോയി അവരെ കടത്തിവിട്ടതല്ല. മെയ് 8 ന് ഞാന്‍ കളക്ടറേറ്റിലേക്ക് വിളിച്ച് അവര്‍ കടത്തിവിട്ട ആളുകളെക്കുറിച്ചാണ് മെയ് 9 ലെ പ്രതിഷേധത്തിനിടെ പറയുന്നത്. ഏഴിനോ എട്ടിനോ ഞാന്‍ വാളയാറില്‍ പോയിട്ടില്ല. പാസില്ലാത്ത ഒരാളെയും കടത്തിവിടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് മാര്‍ച്ച് 9 നാണ്. അതുവരെ താല്‍ക്കാലികമായി കടത്തിവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ തന്നെ സമ്മതിക്കുന്നുണ്ട്. അത് തുടരാനാകില്ലെന്നും മുഖ്യമന്ത്രി പറയുന്നു. മെയ് 9 ലെ പ്രതിഷേധത്തിന്റെ ഫെയ്‌സ്ബുക്ക് വീഡിയോയില്‍ നിന്ന് മുറിച്ചെടുത്ത ഭാഗമുപയോഗിച്ച് സിപിഎമ്മുകാര്‍ തനിക്കെതിരെ വ്യാജ പ്രചരണം നടത്തുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in