‘ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ദിവസവും 24 ഫ്‌ളൈറ്റുകള്‍’; എല്ലാ വിമാനത്താവളങ്ങളിലേക്കും സര്‍വീസ് ആലോചനയിലെന്ന് വി മുരളീധരന്‍ 

‘ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ദിവസവും 24 ഫ്‌ളൈറ്റുകള്‍’; എല്ലാ വിമാനത്താവളങ്ങളിലേക്കും സര്‍വീസ് ആലോചനയിലെന്ന് വി മുരളീധരന്‍ 

ഓരോ ഗള്‍ഫ് രാജ്യത്തുനിന്നും സംസ്ഥാനത്തെ ഓരോ വിമാനത്താവളത്തിലേക്കും ഒരു ദിവസം ഒരു വിമാനമെങ്കിലും വരികയെന്നതാണ് ആലോചനയിലുള്ളതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.അങ്ങനെയെങ്കില്‍ കേരളത്തിലെ വിവിധ ജില്ലകളിലുള്ള ഓരോ വിമാനത്താവളങ്ങളിലും ചുരുങ്ങിയത് ആറ് വിമാനമെങ്കിലും എത്തും. അത്തരത്തില്‍ 24 സര്‍വീസുകള്‍ ഓരോ ദിവസവും സാധ്യമാകുമെന്നും വി മുരളീധരന്‍ പറഞ്ഞു. ഇതാണ് താന്‍ മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശം. 31 രാജ്യങ്ങളില്‍ നിന്നായി 145 ഫ്‌ളൈറ്റുകളില്‍ ആളുകളെ കൊണ്ടുവരാനുള്ള പദ്ധതിയാണ് വിദേശകാര്യമന്ത്രാലയവും എയര്‍ ഇന്ത്യയും ചേര്‍ന്ന് തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്യാനായാല്‍ തിരക്ക് കുറയ്ക്കാനാകും.

‘ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ദിവസവും 24 ഫ്‌ളൈറ്റുകള്‍’; എല്ലാ വിമാനത്താവളങ്ങളിലേക്കും സര്‍വീസ് ആലോചനയിലെന്ന് വി മുരളീധരന്‍ 
രാജ്യത്ത് 24 മണിക്കൂറിനിടെ 122 മരണം, 3525 പേര്‍ക്ക് കൂടി കൊവിഡ് 19 

രണ്ടാം ഘട്ടത്തില്‍ കേരളത്തിലേക്ക് 36 സര്‍വീസുകളാണ് ഉണ്ടാവുക. വിമാനങ്ങള്‍ ലഭ്യമാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഒരുക്കിയ ക്വാറന്റൈന്‍ സൗകര്യങ്ങള്‍ പരിഗണിച്ചുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് 45 വിമാനങ്ങള്‍ വരെ കൊണ്ടുവരാന്‍ തീരുമാനിച്ചതെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ പേരെ എത്തിക്കുന്നതില്‍ സംസ്ഥാനം സന്നദ്ധമാണെങ്കില്‍ അത്തരത്തില്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്രം തയ്യാറാണ്. ഇന്ന് ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ നാളെ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായാല്‍ അത്യാവശ്യക്കാര്‍ക്ക് ആദ്യം മടങ്ങാന്‍ സാധിക്കും.അതുവഴി തിരക്കും കുറയും. അനര്‍ഹരായവര്‍ സ്വാധീനങ്ങളിലൂടെ വരുന്നുവെന്നത് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചാല്‍ വിശദമായി പരിശോധിക്കും. എയര്‍ ഇന്ത്യയേക്കാള്‍ കുറഞ്ഞ തുകയ്ക്ക് പ്രവാസികളെ മടക്കിക്കൊണ്ടുവരാമെന്ന് പറഞ്ഞ് ആരും വ്യോമയാന വകുപ്പിനെ സമീപിച്ചതായി അറിവില്ല. സൗജന്യമായി പ്രവാസികളെ നാടുകളിലെത്തിക്കാമെന്ന് ഒരു വിമാനക്കമ്പനിയും പറഞ്ഞിട്ടില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in