രാജ്യത്ത് 24 മണിക്കൂറിനിടെ 122 മരണം, 3525 പേര്‍ക്ക് കൂടി കൊവിഡ് 19 

രാജ്യത്ത് 24 മണിക്കൂറിനിടെ 122 മരണം, 3525 പേര്‍ക്ക് കൂടി കൊവിഡ് 19 

രാജ്യത്ത് 24 മണിക്കൂറിനിടെ 3525 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഒറ്റദിനം കൊണ്ട് 122 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്. കോറോണ പടര്‍ന്നതിന് ശേഷം ഇതാദ്യമായാണ് ഒറ്റ ദിവസം കൊണ്ട് ഇത്രയേറെ പേര്‍ മരണപ്പെടുന്നത്. ഇതോടെ ആകെ മരണസംഖ്യ 2415 ആയി ഉയര്‍ന്നു. 74281 പേര്‍ ഇതുവരെ രോഗബാധിതരായി. ലോകത്ത് ഇതുവരെ കൊവിഡ് 19 കനത്ത രോഗദുരിതം വിതച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 12 ാം സ്ഥാനത്തെത്തി. 47480 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 122 മരണം, 3525 പേര്‍ക്ക് കൂടി കൊവിഡ് 19 
ലോക്ക്ഡൗണ്‍ തുടരും, കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് 

24386 പേര്‍ക്ക് രോഗം ഭേദമായി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. അതേസമയം ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 42,56,991 ആയി. രോഗബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 2.91 ലക്ഷം കടന്നു. 24.47 ലക്ഷം പേര്‍ രോഗികളായി തുടരുന്നു. ഇതില്‍ 46,340 പേരുടെ നില അതീവ ഗുരുതരമാണ്. 15 ലക്ഷത്തിലേറെ പേര്‍ ആശുപത്രി വിട്ടു.അമേരിക്കയില്‍ 13.69 ലക്ഷം പേര്‍ക്കാണ് രോഗബാധ. റഷ്യയില്‍ 2.32 ലക്ഷം പേര്‍ക്കും സ്‌പെയിനില്‍ 2.28 ലക്ഷം പേര്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ മാത്രം 83425 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്.

Related Stories

No stories found.
logo
The Cue
www.thecue.in