ലോകത്ത് കൊവിഡ് രോഗികള്‍ 40 ലക്ഷം കടന്നു; അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ വക്താവിനും രോഗം

ലോകത്ത് കൊവിഡ് രോഗികള്‍ 40 ലക്ഷം കടന്നു; അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ വക്താവിനും രോഗം

അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഓഫീസ് വക്താവായ കാറ്റി മില്ലര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വൈറ്റ് ഹൗസില്‍ നിന്നും ഈ ആഴ്ച റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കൊവിഡ് കേസാണ് ഇത്. കഴിഞ്ഞ ദിവസം ട്രംപിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചിരുന്നു.

കാറ്റി മില്ലര്‍ നിരവധി ഉന്നതതല യോഗങ്ങളില്‍ പങ്കെടുക്കുകയും ഉദ്യോഗസ്ഥതലത്തില്‍ നിരവധി പേരുമായി അടുത്തിടപഴകുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ട്രംപിന്റെ ഓഫീസിലെ ഉദ്യോഗസ്ഥന്റെ ഭാര്യയാണ് ഇവര്‍. ഈ സാഹചര്യത്തില്‍ വൈസ് പ്രസിഡന്റിനെയും ട്രംപിനെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.

അതേസമയം ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു. മരിച്ചവരുടെ എണ്ണം 276,000 കടന്നു. 13,85,135 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. അമേരിക്കയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 13 ലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച മാത്രം അമേരിക്കയില്‍ മരിച്ചത് 1600ല്‍ അധികം ആളുകളാണ്. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 56,000 കവിഞ്ഞു. 1886 പേരാണ് ഇതുവരെ മരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in