ചൈന വിട്ട് വരുന്ന കമ്പനികളെ ആകര്‍ഷിക്കാന്‍ പദ്ധതിയുമായി ഇന്ത്യ; ഒരുക്കിയിരിക്കുന്നത് ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമി

ചൈന വിട്ട് വരുന്ന കമ്പനികളെ ആകര്‍ഷിക്കാന്‍ പദ്ധതിയുമായി ഇന്ത്യ; ഒരുക്കിയിരിക്കുന്നത് ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമി

ചൈന വിട്ട് വരുന്ന ബിസിനസ് സംരംഭകരെ ആകര്‍ഷിക്കാന്‍ പദ്ധതിയുമായി ഇന്ത്യ. കമ്പനികള്‍ സ്ഥാപിക്കാന്‍ ഇന്ത്യയില്‍ ലക്‌സംബര്‍ഗിന്റെ ഇരട്ടി വലിപ്പത്തിലാണ് സ്ഥലങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

461,589 ഹെക്ടര്‍ വിസ്തീര്‍ണത്തില്‍ രാജ്യത്താകെ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ഗുജറാത്ത്, മഹാരാഷ്ട, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 115,131 ഹെക്ടര്‍ ഭൂമിയും ഇതില്‍ ഉള്‍പ്പെടും. ലോക ബാങ്കിന്റെ കണക്കനുസരിച്ച് ലക്‌സംബര്‍ഗിന്റെ വലിപ്പം 243,000 ഹെക്ടറാണ്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ വിതരണ തകരാറിനെ തുടര്‍ന്ന് വിവിധ അന്താരാഷ്ട്ര കമ്പനികള്‍ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്, പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ചൈനയില്‍ നിന്നും പിന്‍വാങ്ങുന്ന കമ്പനികള്‍ ഇന്ത്യയിലേക്ക് തിരിയാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.

ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് ഭൂമിയാണ് ഏറ്റവും വലിയ തടസം. വൈദ്യുതി, വെള്ളം, റോഡ് എന്നിവയുള്ള ഭൂമി നല്‍കുന്നത് ഇന്ത്യയിലേക്ക് പുതിയ നിക്ഷേപം ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നും വിലയിരുത്തലുണ്ട്. ഇലക്ട്രിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഇലക്ട്രോണിക്, ഹെവി എന്‍ജിനീയറിങ്, സോളാര്‍ ഉപകരണങ്ങള്‍, ഭക്ഷ്യ സംസ്‌കരണം, കെമിക്കല്‍സ്, ടെക്സ്റ്റയില്‍സ് തുടങ്ങിയ മേഖലകളില്‍ ബിസിനസ് ചെയ്യാന്‍ താല്‍പര്യമുള്ള കമ്പനികളെ തിരിച്ചറിയാന്‍ ഇന്ത്യന്‍ എംബസികളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ജപ്പാന്‍, അമേരിക്ക, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നാണ് സര്‍ക്കാര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഏജന്‍സിയിലേക്ക് പ്രധാനമായും അന്വേഷണങ്ങളുണ്ടായതെന്നാണ് വിവരം. വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള വിശദമായ പദ്ധതി ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in