ഡിജിപിക്കെതിരെ നല്‍കിയ പരാതി അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഡിജിപിയെ തന്നെ ചുമതലപ്പെടുത്തിയെന്ന് കെസി ജോസഫ്

ഡിജിപിക്കെതിരെ നല്‍കിയ പരാതി അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഡിജിപിയെ തന്നെ ചുമതലപ്പെടുത്തിയെന്ന് കെസി ജോസഫ്

ഡിജിപിയുടെ നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിന്‍മേല്‍ നടപടിയെടുക്കാന്‍, ഡിജിപിയെ തന്നെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചെന്ന് കെസി ജോസഫ്. നിയോജക മണ്ഡലത്തിലേക്ക് യാത്ര ചെയ്യാന്‍ അനുമതി നിഷേധിച്ചതിനായിരുന്നു പരാതി. ഏപ്രില്‍ 29ന് കണ്ണൂരില്‍ കളക്ടര്‍ വിളിച്ചുകൂട്ടിയ എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കാനും നിയോജക മണ്ഡലത്തിലേക്ക് കോട്ടയത്തെ വീട്ടില്‍ നിന്നും പോകാനായിരുന്നു അനുമതി ചോദിച്ചത്. എന്നാല്‍ കണ്ണൂര്‍ റെഡ് സോണ്‍ ആയതിനാല്‍ യാത്രാനുമതി നല്‍കാന്‍ കഴിയില്ലെന്ന് ഡിജിപി അറിയിക്കുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഡിജിപിയുടെ നിലപാട് പുനഃപരിശോധിച്ച് നിയോജക മണ്ഡലത്തില്‍ പോകാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, നിയമസഭാ സ്പീക്കര്‍ക്കുമാണ് കെസി ജോസഫ് പരാതി നല്‍കിയത്. ഇതിന് നല്‍കിയ മറുപടിയിലാണ്, പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് പരാതി കൈമാറിയതായി മുഖ്യമന്ത്രി അറിയിച്ചതെന്ന് കെസി ജോസഫ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഡിജിപിക്കെതിരെ നല്‍കിയ പരാതി അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഡിജിപിയെ തന്നെ ചുമതലപ്പെടുത്തിയെന്ന് കെസി ജോസഫ്
കേരളാ മോഡല്‍, ലോകം ആദരിക്കുന്ന കേരളത്തിന്റെ ആരോഗ്യസംവിധാനം; മഹായുദ്ധം ജയിക്കണമെന്ന് മമ്മൂട്ടി|വീഡിയോ

മന്ത്രിമാര്‍ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അനുമതി നല്‍കുന്ന ഗവണ്‍മെന്റ് എംഎല്‍എമാര്‍ക്ക് അനുമതി നിഷേധിക്കുന്നത് വിവേചനപരമാണെന്ന് വാര്‍ത്താക്കുറിപ്പില്‍ കെസി ജോസഫ് പറയുന്നു. സുരക്ഷാ നിയന്ത്രണങ്ങള്‍ പാലിച്ച് യാത്രാനുമതി ലഭ്യമാക്കാന്‍ സ്പീക്കറെ സമീപിക്കും, ഡിജിപിക്കെതിരെ നല്‍കിയ പരാതി അന്വേഷിക്കാന്‍ ഡിജിപിയെ തന്നെ ചുമതലപ്പെടുത്തിയ നടപടി വിചിത്രമാണെന്നും കെസി ജോസഫ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in