'അമിത നിരക്ക് വേണ്ട', തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസിന്റെ ഒരു കോടി രൂപ; പിന്നാലെ യാത്ര സൗജന്യമാക്കി കര്‍ണാടക സര്‍ക്കാര്‍

'അമിത നിരക്ക് വേണ്ട', തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസിന്റെ ഒരു കോടി രൂപ; പിന്നാലെ യാത്ര സൗജന്യമാക്കി കര്‍ണാടക സര്‍ക്കാര്‍

ലോക്ക് ഡൗണിനെ തുടര്‍ന്ന് ബംഗളൂരുവില്‍ കുടുങ്ങിയ മറ്റ് ജില്ലകളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാമെന്ന് കര്‍ണാടക സര്‍ക്കാര്‍. തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ബസ് ചാര്‍ജായി അമിത തുക ഈടാക്കിയതിന്റെ പേരില്‍ വലിയ വിമര്‍ശനമായിരുന്നു കര്‍ണാടക സര്‍ക്കാരിനെതിരെയുണ്ടായത്. തൊഴിലാളികളെ സൗജന്യമായി യാത്ര ചെയ്യാനനുവദിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ്, ഇതിനായി ഒരു കോടി രൂപയും കെഎസ്ആര്‍ടിസിയുടെ പേരില്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നു ദിവസത്തേക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാമെന്ന് യെദ്യൂരപ്പ സര്‍ക്കാര്‍ അറിയിച്ചത്.

ഞായറാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് തലസ്ഥാന നഗരമായ ബംഗളൂരുവില്‍ നിന്നും ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും കര്‍ണാടകയിലെ സ്വന്തം സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാമെന്നാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താനയിലൂടെ അറിയിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മറ്റ് ജില്ലകളില്‍ നിന്നുള്ള തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കുന്നതിന്റെ ചെലവായ ഒരു കോടി രൂപയായിരുന്നു കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി, കെഎസ്ആര്‍ടിസിക്ക് സംഭാവനയായി നല്‍കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള കത്തും കെപിസിസി അധ്യക്ഷന്റെ ചുമതല വഹിക്കുന്ന ഡികെ ശിവകുമാര്‍ കെഎസ്ആര്‍ടിസി എംഡിക്ക് കൈമാറിയിരുന്നു. കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ കൂടുതല്‍ സംഭാവന നല്‍കാന്‍ തയ്യാറാണെന്നും കത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യാത്ര സൗജന്യമാക്കിയതായി അറിയിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ഉത്തരവ് വന്നത്. ഒറ്റചാര്‍ജ് ഈടാക്കി 120 ബസുകള്‍ ഉപയോഗിച്ച് 3600 പേരെയായിരുന്നു ശനിയാഴ്ച സ്വന്തം ജില്ലകളില്‍ എത്തിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in