തമിഴ് വാര്‍ത്താ ചാനലിലെ 27 ജീവനക്കാര്‍ക്ക് കൊവിഡ്; 94 പേരുടെ പരിശോധനാഫലം രണ്ട് ദിവസത്തിനുള്ളില്‍

തമിഴ് വാര്‍ത്താ ചാനലിലെ 27 ജീവനക്കാര്‍ക്ക് കൊവിഡ്; 94 പേരുടെ പരിശോധനാഫലം രണ്ട് ദിവസത്തിനുള്ളില്‍

തമിഴ് വാര്‍ത്താചാനലിലെ 27 ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പ് ചാനലിലെ 24കാരനായ സബ് എഡിറ്ററിനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പരിശോധനയ്ക്കയച്ച 26 പേരുടെ പരിശോധനാഫലം പോസിറ്റീവ് ആവുകയായിരുന്നു. 94 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കയച്ചിട്ടുണ്ട്. 48 മണിക്കൂറിനുള്ളില്‍ ഇവരുടെ പരിശോധനാഫലം ലഭിക്കും.

ആദ്യം രോഗം സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകന്, പൊലീസ് ഉദ്യോഗസ്ഥനായ പിതാവ് വഴിയാകാം രോഗം വന്നതെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ ചാനലിന്റെ ഓഫീസിനകത്തേക്കും, പുറത്തേക്കും ആരും പോകരുതെന്ന് നിര്‍ദേശം നല്‍കിയതായി ചാനല്‍ അധികൃതര്‍ അറിയിച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍ മൂന്ന് പേര്‍ക്ക് ജോലി ചെയ്യാനുള്ള അനുവാദം മാത്രമാണ് നല്‍കിയിരിക്കുന്നത്. മറ്റുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആദ്യം രോഗം സ്ഥിരീകരിച്ച സബ് എഡിറ്റര്‍ ബുധനാഴ്ചയാണ് പരിശോധനയ്ക്കായി സാമ്പിളുകള്‍ നല്‍കിയതെന്ന് ചാനലിലെ ഒരു ജീവനക്കാരന്‍ ദ ന്യൂസ് മിനിറ്റിനോട് പറഞ്ഞു. പിതാവിന്റെ നിര്‍ബന്ധപ്രകാരമായിരുന്നു വീട്ടിലുള്ളവരെ മുഴുവന്‍ ടെസ്റ്റിന് വിധേയമാക്കിയത്. എന്നാല്‍ 24കാരന്റെയൊഴിച്ച് മറ്റുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഞായറാഴ്ചയാണ് കൊവിഡ് പോസിറ്റീവാണെന്ന റിസല്‍റ്റ് ലഭിച്ചത്. ഉടന്‍ തന്നെ അയാള്‍ ഓഫീസില്‍ വിവരം അറിയിച്ചതായും ജീവനക്കാരന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ ഇതുവരെ 28 മാധ്യമപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Related Stories

The Cue
www.thecue.in