‘കൊറോണ വൈറസിനെ അതിജീവിച്ചവര്‍ക്ക് രോഗം വീണ്ടും വരില്ലെന്നതിന് തെളിവില്ല’; ലോകാരോഗ്യ സംഘടന

‘കൊറോണ വൈറസിനെ അതിജീവിച്ചവര്‍ക്ക് രോഗം വീണ്ടും വരില്ലെന്നതിന് തെളിവില്ല’; ലോകാരോഗ്യ സംഘടന

കൊറോണ വൈറസിനെ അതിജീവിച്ചവര്‍ക്ക് വീണ്ടും രോഗം വരില്ലെന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന. പല രാജ്യങ്ങളും നിലവില്‍ ആന്റി ബോഡി പരിശോധനകള്‍ നടത്തുന്നുണ്ട്. രോഗം ഭേദമായ ഒരാള്‍ക്ക് പ്രതിരോധ ശേഷിയുണ്ടെന്നതിന് ഇത് വരെ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ഡബ്ലുഎച്ച്ഒ എപ്പിഡമോളജിസ്റ്റ് ഡോക്ടര്‍ മരിയ വാന്‍ കെര്‍കോവ് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പല രാജ്യങ്ങളും സെറോളജി പരിശോധനകള്‍ നടത്താന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. രോഗത്തിനെതിരെ ശരീരം സ്വാഭാവികമായ പ്രതിരോധശേഷി കൈവരിക്കുന്നുണ്ടോയെന്ന് മനസിലാക്കാനാണ് ഈ ടെസ്റ്റ് നടത്തുന്നത്. ബ്രിട്ടീഷ് ഗവണ്‍മെന്റ് 35 ലക്ഷം ടെസ്റ്റുകള്‍ വാങ്ങി. വൈറസിനെതിരെ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡിയുടെ അളവ് മനസിലാക്കാന്‍ ഈ ടെസ്റ്റിലൂടെ സാധിക്കും. എന്നാല്‍ ആന്റിബോഡി ഉള്ളവര്‍ രോഗപ്രതിരോധ ശേഷി ഉള്ളവരാണെന്നല്ല ഇതിനര്‍ത്ഥമെന്നും ഡോ. മരിയ പറഞ്ഞു.

‘കൊറോണ വൈറസിനെ അതിജീവിച്ചവര്‍ക്ക് രോഗം വീണ്ടും വരില്ലെന്നതിന് തെളിവില്ല’; ലോകാരോഗ്യ സംഘടന
‘സംഭവിക്കുന്നത് വിചിത്രമായ കാര്യങ്ങള്‍’,വൈറസ് വുഹാനിലെ ലാബില്‍ നിന്ന് പുറത്തുചാടിയതാണോയെന്ന് അന്വേഷിക്കുകയാണെന്ന് ട്രംപ്

നിരവധി പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെന്നത് വളരെ നല്ല കാര്യമാണെന്നും അവര്‍ പറഞ്ഞു. ആന്റിബോഡി പരിശോധനകള്‍ ചില ധാര്‍മ്മിക ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് ഡോ മൈക്കല്‍ റയാന്‍ പറഞ്ഞു. ആന്റിബോഡികള്‍ നല്‍കിയേക്കാവുന്ന സംരക്ഷണത്തിന്റെ ദൈര്‍ഘ്യം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. പൊതുജനാരോഗ്യ നയത്തിന്റെ ഭാഗമായാകണം പരിശോധനകള്‍ നടത്തേണ്ടതെന്നും ഡോ. മൈക്കല്‍ പറഞ്ഞു.

Related Stories

The Cue
www.thecue.in