ലോക്ഡൗണ്‍ ലംഘിച്ച വാഹനങ്ങള്‍ പിഴ ഇടാക്കി വിട്ട് നല്‍കണമെന്ന് ഹൈക്കോടതി; സെക്യൂരിറ്റിത്തുക ഇങ്ങനെ

ലോക്ഡൗണ്‍ ലംഘിച്ച വാഹനങ്ങള്‍ പിഴ ഇടാക്കി വിട്ട് നല്‍കണമെന്ന് ഹൈക്കോടതി; സെക്യൂരിറ്റിത്തുക ഇങ്ങനെ

ലോക്ഡൗണ്‍ ലംഘിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. സെക്യൂരിറ്റിത്തുക ഇടാക്കണം. ഇതിന് പുറമേ സ്വന്തം പേരിലുള്ള ബോണ്ടും അസല്‍രേഖകളും ഉടമ ഹാജരാക്കിയാല്‍ വാഹനം വിട്ട് നല്‍കാമെന്ന് സ്വമേധയാ പരിഗണിച്ച ഹര്‍ജിയില്‍ ജസ്റ്റിസുമാരായ രാജ വിജയരാഘവനും ടിആര്‍ രവിയും അടങ്ങിയ ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടു.

ഇരുചക്രവാഹനങ്ങള്‍ക്ക് 1000 രൂപയാണ് സെക്യൂരിറ്റിത്തുക. കാര്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് 2000 രൂപയും ഇടത്തരം വാഹനങ്ങള്‍ക്ക് 4000വും വലിയ വാഹനങ്ങള്‍ക്ക് 5000 രൂപയും നല്‍കണം.

ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച വാഹന ഉടമകളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സിലെ വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തിരുന്നത്. വാഹനങ്ങള്‍ വിട്ട് നല്‍കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം നല്‍കാനായിരുന്നു പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ നിര്‍ദേശിച്ചത്. പല സ്റ്റേഷനുകളിലും ഈ വാഹനങ്ങള്‍ സൂക്ഷിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in