പിസ ഡെലിവറി ബോയ്ക്ക് കൊവിഡ്, ഡല്‍ഹിയില്‍ 72 കുടുംബങ്ങള്‍ ക്വാറന്റൈനില്‍

പിസ ഡെലിവറി ബോയ്ക്ക് കൊവിഡ്, ഡല്‍ഹിയില്‍ 72 കുടുംബങ്ങള്‍ ക്വാറന്റൈനില്‍

ഡല്‍ഹിയില്‍ പിസ ഡെലിവറി ചെയ്യുന്നയാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 72 കുടുംബങ്ങളെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയാണ് യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മാളവ്യ നഗറിലെ പിസ ഔട്ട്‌ലെറ്റില്‍ ജോലി ചെയ്തിരുന്ന 16 ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിരുന്നുവെന്ന് ജില്ലാ മജിസ്ട്രറ്റ് ബി എം മിശ്ര അറിയിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യുവാവ് പിസ എത്തിച്ചു നല്‍കിയ 72 വീടുകള്‍ കണ്ടെത്തി, മുന്‍കരുതലെന്ന നിലയ്ക്ക് എല്ലാവരോടും സെല്‍ഫ് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചതായും, നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, പിസ ഡെലിവറി ചെയ്യുമ്പോള്‍ യുവാവ് മാസ്‌കും കയ്യുറകളും ധരിച്ചിരുന്നുവെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

പിസ ഡെലിവറി ബോയ്ക്ക് കൊവിഡ്, ഡല്‍ഹിയില്‍ 72 കുടുംബങ്ങള്‍ ക്വാറന്റൈനില്‍
കൊവിഡ്: നാല് ജില്ലകള്‍ അതിതീവ്ര മേഖല, സംസ്ഥാനത്തെ മാറ്റങ്ങള്‍ ഇങ്ങനെ

കൊവിഡ് സ്ഥിരീകരിച്ച യുവാവ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സൊമാറ്റോ വഴിയുള്ള ഓര്‍ഡറുകള്‍ക്കും യുവാവ് പിസ എത്തിച്ചു നല്‍കിയിരുന്നു. യുവാവിനൊപ്പം ജോലി ചെയ്യുന്ന എല്ലാവരിലും കൊവിഡ് ടെസ്റ്റ് നടത്തിയതായും, രോഗമില്ലെന്ന് സ്ഥിരീകരിച്ചുവെന്നും സൊമാറ്റോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യുവാവ് ജോലി ചെയ്തിരുന്ന റെസ്‌റ്റോറന്റ് താല്‍കാലികമായി അടച്ചതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in