കുറഞ്ഞ ചെലവ്; വേഗത്തില്‍ ഫലം; കൊവിഡ് പരിശോധനയില്‍ നേട്ടവുമായി കേരളം

കുറഞ്ഞ ചെലവ്; വേഗത്തില്‍ ഫലം; കൊവിഡ് പരിശോധനയില്‍ നേട്ടവുമായി കേരളം

കൊവിഡ് രോഗബാധ സ്ഥിരീകരിക്കുന്നതില്‍ പുതിയ സാങ്കേതിക വിദ്യയുമായി കേരളം. പിസിആര്‍ പരിശോധനയേക്കാള്‍ വേഗത്തിലും കുറഞ്ഞ ചെലവിലും വൈറസ് ബാധ സ്ഥിരീകരിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

രോഗബാധ കണ്ടെത്തുന്നതിനുള്ള വൈറല്‍ ജിനോ സാങ്കേതിക വിദ്യയാണ് വികസിപ്പിച്ചത്. ഐസിഎംആറിന്റെ ആംഗീകാരം ലഭിക്കണം. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനകള്‍ക്ക് ശേഷം ഐസിഎംആറിന്റെ അനുമതിക്കായി സമര്‍പ്പിച്ചു.

അംഗീകാരം ലഭിച്ചാല്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് കൈമാറാന്‍ കഴിയും. ഇപ്പോള്‍ സംസ്ഥാനത്തെ മിക്ക ജില്ലകളിലും പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വേഗത്തിലും കുറഞ്ഞ ചെലവിലും രോഗം സ്ഥിരീകരിക്കാന്‍ കഴിയുന്നത് വൈറസ് പ്രതിരോധത്തിന് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in