പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കണം; ഇളവുകളും നിന്ത്രണങ്ങളും ഇങ്ങനെ

പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കണം; ഇളവുകളും നിന്ത്രണങ്ങളും ഇങ്ങനെ

സംസ്ഥാനത്ത് നാല് ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി. എല്ലായിടത്തും സാനിറ്റൈസറും കൈ കഴുകാനുള്ള സൗകര്യവും ഉണ്ടായിരിക്കണം. കൊവിഡ് രോഗം മാറിയവരും കുടുംബവും 14 ദിവസം കര്‍ശന ക്വാറന്റീനില്‍ കഴിയണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈ കുടുംബങ്ങളെ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഹോട്‌സ്‌പോട്ടുകളല്ലാത്ത ജില്ലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കും. തൊഴിലാളികളുടെ ആരോഗ്യപരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. തൊഴിലുടമയ്ക്കാണ് ഇതിന്റെ ചുമതല. കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് വ്യവസായ മേഖലയ്ക്കും ചെറിയ ഇളവുകളുണ്ടാകും. പ്രത്യേക പ്രവേശന കവാടങ്ങളുണ്ടാകണം. ജീവനക്കാര്‍ക്ക് എത്തുന്നതിനായി വാഹനസൗകര്യം ഏര്‍പ്പെടുത്തണം. ഒരു സമയം പകുതി ജീവനക്കാരെ മാത്രമേ അനുവദിക്കുകയുള്ളു.

റബര്‍ സംസ്‌കരണ യൂണിറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. ലൈഫ് പദ്ധതി ഉള്‍പ്പെടെയുള്ള കെട്ടിട നിര്‍മാണങ്ങളും തുടരാം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ് അനുമതി നല്‍കേണ്ടത്. എല്ലാ പ്രദേശങ്ങളിലും കാര്‍ഷിക ജോലികള്‍ അനുവദിക്കും. കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിനും വിപണിയിലെത്തിക്കാനും തടസ്സമുണ്ടാകില്ല. കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ യൂണിറ്റുകള്‍ക്കും നിയന്ത്രണമില്ല. വെളിച്ചെണ്ണ ഉള്‍പ്പെടെ ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ തുറക്കാം. കയര്‍, കശുവണ്ടി, കൈത്തറി,ഖാദി എന്നിവയുടെ പ്രവര്‍ത്തനം പുനരാരംഭിക്കണം.

ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, ഫിസിസോ തെറാപ്പി സ്ഥാപനങ്ങള്‍ തുറക്കണം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ ടെലിമെഡിസിന്‍ സൗകര്യം ഒരുക്കും. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം. എസി പാടില്ല. രണ്ട് പേരില്‍ കൂടുതല്‍ ഉണ്ടാകരുത്. ബ്യൂട്ടിപാര്‍ലറുകള്‍ അടച്ചിടണം.

വാഹനങ്ങള്‍ ഈ മാസം 20 മുതല്‍ ഇളവുകള്‍ നല്‍കും. ഒറ്റ ഇരട്ട നമ്പറുകള്‍ക്ക് ഓരോ ദിവസം അനുവദിക്കും. സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും ഇളവുകളുണ്ട്. നിര്‍ത്തിയിട്ട വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ പ്രത്യേക ദിവസം അനുവദിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in