ട്രെയിന്‍ സര്‍വീസുകള്‍ മെയ് മൂന്നിന് ശേഷം

ട്രെയിന്‍ സര്‍വീസുകള്‍ മെയ് മൂന്നിന് ശേഷം

സമ്പൂര്‍ണ ലോക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ രാജ്യത്തെ ട്രെയിനുകള്‍ മെയ് മൂന്ന് വരെ സര്‍വീസ് നടത്തില്ല. ഏപ്രില്‍ 14 വരെയായിരുന്നു നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. 14ന് അര്‍ധരാത്രി വരെ സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി റെയില്‍വേ അറിയിച്ചിരുന്നു.

അടച്ചിടല്‍ നീട്ടിയ സാഹചര്യത്തിലാണ് മെയ് മൂന്ന് വരെ ട്രെയിനുകള്‍ ഓടില്ലെന്ന് റെയില്‍വെ അറിയിച്ചിരിക്കുന്നത്. മെയില്‍, എക്‌സപ്രസ്, പാസഞ്ചര്‍, മെട്രോ ട്രെയിനുകള്‍ എന്നിവയൊന്നും സര്‍വീസ് പുനരാരംഭിക്കില്ല.

വരുന്ന ഒരാഴ്ച രാജ്യത്തിന് നിര്‍ണായകമാണെന്നാണ് ലോക് ഡൗണ്‍ നീട്ടിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരിക്കുന്നത്. ഈ മാസം 20 വരെ കര്‍ശന നടപടികള്‍ തുടരും. ഹോട്ട്‌സ്‌പോട്ടുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിക്കും. ചില പ്രദേശങ്ങള്‍ക്ക് ഇളവ് നല്‍കും. ഇതൊക്കെ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ബുധനാഴ്ച പുറത്തുവിടും

Related Stories

No stories found.
logo
The Cue
www.thecue.in