മകന്‍ കാനഡയില്‍; ആശങ്കയില്‍ നടന്‍ വിജയ്

മകന്‍ കാനഡയില്‍; ആശങ്കയില്‍ നടന്‍ വിജയ്

കൊറോണ പ്രതിരോധത്തിനായി രാജ്യം ലോക് ഡൗണിലായതോടെ ഷൂട്ടിങ് നിര്‍ത്തിവെച്ച് വീട്ടിലിരിപ്പാണ് തമിഴ് നടന്‍ വിജയ്. ഭാര്യ സംഗീതയും മകള്‍ ദിവ്യയും കൂടെയുണ്ടെങ്കിലും കാനഡയിലുള്ള മകന്‍ ജെയ്‌സണ്‍ സഞ്ജയിനെക്കുറിച്ചുള്ള ആശങ്കയിലാണ് വിജയ്. സിനിമ പഠനവുമായി ബന്ധപ്പെട്ടാണ് ജെയ്‌സണ്‍ കാനഡിയില്‍ പോയിരിക്കുന്നത്. കാനഡിയില്‍കൊവിഡ് കേസുകളും മരണങ്ങളും കൂടിവരുന്ന സാഹചര്യത്തിലാണ് വിജയ് മകന്റെ കാര്യത്തില്‍ ആശങ്കപ്പെടുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിനിമാ പഠനത്തിന്റെ ഭാഗമായി ജെയ്‌സണ്‍ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രങ്ങള്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. ചിലതില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് ജെയ്‌സണ്‍ എന്നും വാര്‍ത്തകളുണ്ടായിരുന്നു.

ധ്രുവ് വിക്രമിനെയും ജെയ്‌സണിനെയും നായകരാക്കിയുള്ള ചിത്രത്തെക്കുറിച്ചായിരുന്നു വാര്‍ത്തകള്‍. ശങ്കറാണ് ഇരട്ടനായകരുള്ള സിനിമ സംവിധാനം ചെയ്യുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം ഇവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചിരുന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in