ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കര്‍ണാടക ബിജെപി എംഎല്‍എയുടെ പിറന്നാള്‍ ആഘോഷം; പങ്കെടുത്തത് നൂറുകണക്കിന് ആളുകള്‍ 

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കര്‍ണാടക ബിജെപി എംഎല്‍എയുടെ പിറന്നാള്‍ ആഘോഷം; പങ്കെടുത്തത് നൂറുകണക്കിന് ആളുകള്‍ 

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കര്‍ണാടകയിലെ ബിജെപി എംഎല്‍എയുടെ പിറന്നാള്‍ ആഘോഷം. തുമകുരു ജില്ലയിലെ തുറുവേകര എംഎല്‍എയായ എം ജയറാമിന്റെ പിറന്നാള്‍ ആഘോഷത്തില്‍ നൂറോളമാളുകള്‍ പങ്കെടുത്തുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വെള്ളിയാഴ്ച നടന്ന ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. എംഎല്‍എ ഗ്ലൗസ് ധരിച്ച് കേക്ക് മുറിക്കുന്നതും, സമീപത്ത് നില്‍ക്കുന്ന കുട്ടികള്‍ക്കടക്കം ഇത് കൈമാറുകയും ചെയ്തു. എംഎല്‍എയുടെ സമീപം ആളുകള്‍ തിങ്ങി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. രാജ്യത്താകെ 200ല്‍ അധികം ആളുകള്‍ മരിക്കുകയും ആറായിരത്തില്‍ അധികം ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബിജെപി എംഎല്‍എ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കര്‍ണാടക ബിജെപി എംഎല്‍എയുടെ പിറന്നാള്‍ ആഘോഷം; പങ്കെടുത്തത് നൂറുകണക്കിന് ആളുകള്‍ 
‘കൊവിഡ് പ്രതിരോധത്തില്‍ മാതൃക’; കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി വാഷിങ്ടണ്‍ പോസ്റ്റ് 

കര്‍ണാടകയില്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന ആദ്യ നേതാവല്ല ജയറാം. നേരത്തെ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയടക്കം വിവാദത്തിലായിരുന്നു. പൊതുചടങ്ങുകള്‍ ഉള്‍പ്പടെ നിരോധിച്ചതിന് ശേഷം യെദ്യൂരപ്പ ഒരു വിവാഹത്തില്‍ പങ്കെടുത്തതായിരുന്നു വിവാദത്തിന് കാരണം. തൊട്ടടുത്ത ദിവസം, അധ്യക്ഷനായി നിയമിച്ച ഡികെ ശിവകുമാറിനെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍ദേശങ്ങള്‍ മറികടന്ന് ഒത്തുചേരുകയും ചെയ്തിരുന്നു.

No stories found.
The Cue
www.thecue.in