‘കൊവിഡ് പ്രതിരോധത്തില്‍ മാതൃക’; കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി വാഷിങ്ടണ്‍ പോസ്റ്റ് 

‘കൊവിഡ് പ്രതിരോധത്തില്‍ മാതൃക’; കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി വാഷിങ്ടണ്‍ പോസ്റ്റ് 

കൊവിഡ് പ്രതിരോധത്തില്‍ കേരളം കൈക്കൊണ്ട നടപടികളെ പുകഴ്ത്തി പ്രമുഖ രാജ്യാന്തര മാധ്യമം വാഷിങ്ടണ്‍ പോസ്റ്റ്. രോഗവ്യാപനം തടയാന്‍ കൈക്കൊണ്ട നടപടികള്‍, റൂട്ട് മാപ്പ് തയ്യാറാക്കല്‍, മികച്ച ഭക്ഷണം തുടങ്ങിയവ റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നുണ്ട്. രോഗത്തെ പ്രതിരോധിക്കുന്നതില്‍ കേരളം സ്വീകരിച്ച നടപടി കര്‍ശനവും മനുഷ്യത്വപരവുമാണെന്ന് പറയുന്ന റിപ്പോര്‍ട്ട് അതിഥി തൊഴിലാളികള്‍ക്ക് താമസസൗകര്യമൊരുക്കിയതും, സൗജന്യ ഭക്ഷണം നല്‍കിയതുമെല്ലാം ചൂണ്ടിക്കാട്ടുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ആദ്യ സംസ്ഥാനമായിട്ടും കേരളത്തില്‍ ഏപ്രില്‍ ആദ്യവാരമായതോടെ പുതിയ കേസുകളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കാനും, 34 ശതമാനം പേര്‍ക്ക് രോഗമുക്തി നേടിക്കൊടുക്കാനും മികച്ച പ്രവര്‍ത്തനത്തിലൂടെ സാധിച്ചെന്നും രണ്ട് മരണങ്ങള്‍ മാത്രമാണുണ്ടായതെന്നും റിപ്പോര്‍ട്ട് പറയുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയാക്കേണ്ടതാണെന്ന് വിദഗ്ധര്‍ പറയുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച രീതിയാണ് കേരളം പിന്തുടര്‍ന്നത്. ജനസംഖ്യ കൂടുതലുള്ള രാജ്യത്ത് കൂട്ടമായുള്ള പരിശോധന സാധ്യമല്ലെന്ന് കേന്ദ്രഏജന്‍സികള്‍ വിലയിരുത്തുമ്പോഴും, ഏപ്രില്‍ ആദ്യ ആഴ്ച വരെ 13,000 പരിശോധനകളില്‍ അധികം കേരളം നടത്തി. ഇന്ത്യയില്‍ ആകെ നടത്തിയ ടെസ്റ്റുകളുടെ 10 ശതമാനമാണ് ഇത്. വലിയ സംസ്ഥാനമായ ആന്ധ്രാ പ്രദേശ് 6000 ടെസ്റ്റുകളാണ് നടത്തിയത്. ഇരട്ടി കേസുകളുള്ള തമിഴ്‌നാട് 8000 ടെസ്റ്റുകള്‍ മാത്രമാണ് നടത്തിയത്. ഈ ആഴ്ച മുതല്‍ കേരളം വാക്ക് ഇന്‍ ടെസ്റ്റിങ് സൗകര്യം ആരംഭിച്ചുവെന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു. ലോക്ക്ഡൗണ്‍ മൂലം ബുദ്ധിമുട്ടിലായ ജനങ്ങള്‍ക്കായി സംസ്ഥാനം 2,6 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച കാര്യവും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in