കൊവിഡ് കേസുകള്‍ കൂടുന്നു; കാസര്‍കോട് നാലിടത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍

കൊവിഡ് കേസുകള്‍ കൂടുന്നു; കാസര്‍കോട് നാലിടത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍

സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കാസര്‍കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വൈറസ് ബാധിത പ്രദേശങ്ങളില്‍ ട്രിപ്പില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. കാസര്‍കോട് നഗരസഭ, തളങ്കര, നെല്ലിക്കുന്ന്, വിദ്യാനഗര്‍, കളനാട് പ്രദേശങ്ങളിലാണ് നിയന്ത്രണം കര്‍ശനമാക്കിയിരിക്കുന്നത്.

രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളെ അഞ്ച് സോണുകളായി തിരിച്ചിട്ടുണ്ട്. ഇവിടെ കര്‍ശന നിരീക്ഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. ആകാശനിരീക്ഷണം, ബൈക്ക് പെട്രോളിങ് എന്നിവയും ഉണ്ടാകും. പ്രായമായവരെയും രോഗികളെയും സ്വന്തമായി ശുചിമുറിയില്ലാത്തവരെയും കൊവിഡ് സെന്ററുകളിലേക്ക് മാറ്റും.

കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരെ സഹായിക്കുന്നതിനായി പ്രത്യേക ആപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് ആരോഗ്യവകുപ്പ്, പൊലീസ് എന്നിവരുമായി ആശയവിനിമയം നടത്താന്‍ കഴിയും. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കെത്തിക്കുന്നതിനായി കൊവിഡ് സേഫ്റ്റി എന്ന പേരില്‍ മൊബൈല്‍ ആപും ഉണ്ട്. ഇത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ സഹായിക്കുന്ന തരത്തിലാണ് ആപ് തയ്യാറാക്കിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in