രോഗമുക്തരായവരുടെ എണ്ണത്തില്‍ കേരളം ലോക ശരാശരിയേക്കാള്‍ ഏറെ മുന്നില്‍ ; 27.17% പേര്‍ക്ക് കൊവിഡ് 19 ഭേദമായി 

രോഗമുക്തരായവരുടെ എണ്ണത്തില്‍ കേരളം ലോക ശരാശരിയേക്കാള്‍ ഏറെ മുന്നില്‍ ; 27.17% പേര്‍ക്ക് കൊവിഡ് 19 ഭേദമായി 

കൊവിഡ് 19 മഹാമാരി ഭേദമായവരുടെ എണ്ണത്തില്‍ കേരളം ലോക ശരാശരിയേക്കാള്‍ ഏറെ മുന്നില്‍. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 27.17 ശതമാനം പേരും രോഗവിമുക്തി നേടി. അതായത് 97 പേര്‍ ആശുപത്രി വിട്ടു. ലോക ശരശരി 22.2 ശതമാനമാണ്. ആഗോളതലത്തില്‍ 15,31,192 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതില്‍ 3,37,276 പേര്‍ വൈറസ് ബാധയില്‍ നിന്ന് മുക്തരായി.ഇതില്‍ 23 ശതമാനവും ചൈനയിലാണ്. അഞ്ചുമാസക്കാലയളവിലാണിത്. എന്നാല്‍ ആദ്യ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത് 70 ദിവസം പിന്നിടുമ്പോള്‍ തന്നെ കേരളം ലോകശരാശരിയേക്കാള്‍ ഏറെ മുന്നിലാണ്.

രോഗമുക്തരായവരുടെ എണ്ണത്തില്‍ കേരളം ലോക ശരാശരിയേക്കാള്‍ ഏറെ മുന്നില്‍ ; 27.17% പേര്‍ക്ക് കൊവിഡ് 19 ഭേദമായി 
‘നമ്മുടെ ആരോഗ്യമേഖല വിചാരിച്ചിരുന്നതിലും എത്രയോ ഉയരെയാണ്’, കൊവിഡ് ഭേദമായ ദമ്പതികള്‍ പറയുന്നു 

രണ്ടാം ഘട്ടം രോഗം വന്ന് ഒരു മാസം പിന്നിടുമ്പോള്‍ തന്നെ നാലിലൊന്ന് പേര്‍ക്കും രോഗം ഭേദമായിട്ടുണ്ട്. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്ന് കേരളത്തിലെത്തിയ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളിലാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത്. മാര്‍ച്ച് ആദ്യം രണ്ടാംഘട്ടവും റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം ഇതുവരെ 357 ആയി. നിലവില്‍ 258 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ രണ്ടുമരണമേ സംഭവിച്ചിട്ടുമുള്ളൂ. അതേസമയം രാജ്യത്താകമാനം കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 199 ആയി. 24 മണിക്കൂറിനിടെ 33 ജീവനുകളാണ് പൊലിഞ്ഞത്. വെള്ളിയാഴ്ച വരെ 6412 പേര്‍ക്കാണ് രോഗബാധ.

No stories found.
The Cue
www.thecue.in