സാമൂഹികമായ അകലം പാലിക്കാന്‍ പറഞ്ഞ നടന്‍ റിയാസ് ഖാന് മര്‍ദ്ദനം 

സാമൂഹികമായ അകലം പാലിക്കാന്‍ പറഞ്ഞ നടന്‍ റിയാസ് ഖാന് മര്‍ദ്ദനം 

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹികമായ അകലം പാലിക്കണമെന്ന് ആവശ്യപ്പെട്ടതിന് നടന്‍ റിയാസ് ഖാന് മര്‍ദ്ദനം. ചെന്നൈയിലായിരുന്നു സംഭവം. ലോക്ക് ഡൗണിലെ കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ച് നടന്‍ ഇവിടെ കുടുംബത്തോടൊപ്പം കഴിയുമ്പോഴാണ് സംഭവമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വീടിന് മുന്നില്‍ 12 ഓളം പേര്‍ നില്‍ക്കുന്നത് ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ലോക്ക് ഡൗണില്‍ കൂട്ടം കൂടരുതെന്നും സാമൂഹികമായ അകലം പാലിക്കണമെന്നും സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശമുണ്ടെന്ന് നടന്‍ അവരോട് പറഞ്ഞു.

 സാമൂഹികമായ അകലം പാലിക്കാന്‍ പറഞ്ഞ നടന്‍ റിയാസ് ഖാന് മര്‍ദ്ദനം 
ഉമ്മത്തിന്‍കായ ഒറ്റമൂലിയല്ല, കേശവന്‍ മാമന്‍മാര്‍ പറയുന്ന മണ്ടത്തരത്തിന് തലവെച്ച് ജീവന്‍ നഷ്ടപ്പെടുത്തരുത് : ഡോ. ജിനേഷ് പിഎസ് 

ഇതോടെ അവര്‍ തന്നോട് വാക്കേറ്റത്തിലേര്‍പ്പെടുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്ന് റിയാസ് ഖാന്‍ പറയുന്നു. ഇവര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും നടനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ നിന്ന് രക്ഷപ്പെട്ട ശേഷം നടന്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ആലന്തൂര്‍ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in