76 ദിവസത്തിന് ശേഷം വുഹാന്‍ നഗരം ‘തുറന്നു’, മണിക്കൂറുകള്‍ക്കുള്ളില്‍ നഗരം വിട്ടത് 65000 ആളുകള്‍

76 ദിവസത്തിന് ശേഷം വുഹാന്‍ നഗരം ‘തുറന്നു’, മണിക്കൂറുകള്‍ക്കുള്ളില്‍ നഗരം വിട്ടത് 65000 ആളുകള്‍

കൊവിഡ് 19ന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ നഗരത്തിലെ രണ്ട് മാസത്തില്‍ അധികം നീണ്ട ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. നഗരത്തില്‍ ചുരുക്കം ചില നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ചൈനയുടെ വടക്കന്‍ പ്രവിശ്യയായ ഹീലോങ്ജിയാങില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജനുവരി 23നായിരുന്നു ഹൂബെ തലസ്ഥാനമായ വുഹാനില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം വുഹാനില്‍ മാത്രം 50,000ല്‍ അധികമാളുകള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. 2500ല്‍ അധികം പേര്‍ മരിച്ചു. ചൈനയില്‍ മരിച്ച 80% ആളുകളും വുഹാനില്‍ നിന്നുള്ളവരായിരുന്നുവെന്നാണ് ചൈന പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

76 ദിവസത്തിന് ശേഷം വുഹാന്‍ നഗരം ‘തുറന്നു’, മണിക്കൂറുകള്‍ക്കുള്ളില്‍ നഗരം വിട്ടത് 65000 ആളുകള്‍
‘കയ്യടിയോ നന്ദിയോ വേണ്ട, ഞങ്ങളുടെ അവകാശം പിടിച്ചെടുത്ത് നിശ്ശബ്ദരാക്കാതിരുന്നാല്‍ മതി’; മോദിയോട് ആരോഗ്യപ്രവര്‍ത്തകര്‍ 

കഴിഞ്ഞ 21 ദിവസങ്ങളിലായി 3 കൊവിഡ് കേസുകള്‍ മാത്രമാണ് ഹൂബെ പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്നാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനമായത്. ലോക്ക് ഡൗണ്‍ പിന്‍വലിച്ച ബുധനാഴ്ച മാത്രം 65000ത്തില്‍ അധികം ആളുകളാണ് നഗരം വിട്ടത്. 55000 പേര്‍ ട്രെയിനിലും, 10000ല്‍ അധികം ആളുകള്‍ വിമാനങ്ങളിലുമായാണ് യാത്രചെയ്തത്.

76 ദിവസത്തിന് ശേഷം വുഹാന്‍ നഗരം ‘തുറന്നു’, മണിക്കൂറുകള്‍ക്കുള്ളില്‍ നഗരം വിട്ടത് 65000 ആളുകള്‍
‘ഫെയ്‌സ് മാസ്‌കുകള്‍ക്ക് കൊവിഡിനെ തടഞ്ഞുനിര്‍ത്താനാകില്ല’; ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് 

അതേസമയം റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ പ്രവിശ്യ ഹീലോങ്ജിയാങില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. പുറത്തു നിന്നെത്തുന്നവരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് ഹീലോങ്ജിയാങിലെ പല നഗരങ്ങളും ആളുകളോട് പുറത്തിരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മൂന്ന് ദിവസം കൂടുമ്പോള്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങാന്‍ മാത്രമാണ് അനുവാദം നല്‍കിയിട്ടുള്ളത്.

റോയിട്ടേര്‍സ് റിപ്പോര്‍ട്ട് പ്രകാരം ചൈനയില്‍ ഏപ്രില്‍ ഏഴിന് 137 ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1095 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 358 പേര്‍ വിദേശത്തു നിന്നെത്തിയവരാണ്. ഇതോടെ ചൈന വിദേശത്തു നിന്നെത്തുന്നവരുടെ പരിശോധന കര്‍ശനമാക്കുകയും അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in