ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില ഗുരുതരം, ഐസിയുവില്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില ഗുരുതരം, ഐസിയുവില്‍

കൊവിഡ് 19 രോഗബാധയെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ നില ഗുരുതരം. രോഗലക്ഷണങ്ങള്‍ തീവ്രമായതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി. കൂടുതല്‍ മികച്ച പരിചരണമെന്ന നിലക്കാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് ബോറിസ് ജോണ്‍സണിനെ മാറ്റിയതെന്ന് വക്താവ് അറിയിച്ചു.

വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിനോട് പ്രധാനമന്ത്രിയുടെ ചുമതലകള്‍ ഏറ്റെടുക്കാനുള്ള നിര്‍ദേശം നേരത്തെ നല്‍കിയിട്ടുണ്ട്. കൊവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഞായറാഴ്ചയാണ് 55കാരനായ ബോറിസ് ജോണ്‍സണെ ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ അദ്ദേഹത്തിന് ഓക്‌സിജന്‍ നല്‍കി വരുന്നുണ്ട്. പ്രധാനമന്ത്രിയുടെ രോഗം സ്ഥീരീകരിച്ച ദിവസം തന്നെ കൊവിഡ് ബാധിതനാണെന്ന് വെളിപ്പെടുത്തിയ ആരോഗ്യവകുപ്പ് സെക്രട്ടറി മാറ്റ് ഹനോക്കിന്റെ ആരോഗ്യനില തൃപ്തികരമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in