ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ലജ്ജിപ്പിക്കുന്നു, ആഫ്രിക്കയില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷിക്കണമെന്ന വാദത്തിനെതിരെ ലോകാരോഗ്യസംഘടന 

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ലജ്ജിപ്പിക്കുന്നു, ആഫ്രിക്കയില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷിക്കണമെന്ന വാദത്തിനെതിരെ ലോകാരോഗ്യസംഘടന 

കൊവിഡിനെതിരായ വാക്‌സിന്‍ ആഫ്രിക്കയില്‍ പരീക്ഷിക്കണമെന്ന പരാമര്‍ശത്തെ രൂക്ഷമായി വിര്‍ശിച്ച് ലോകാരോഗ്യസംഘടന. ഒരു വാക്‌സിനുമുള്ള പരീക്ഷണ കേന്ദ്രമല്ല ആഫിക്കയെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ഡോക്ടര്‍ ടെഡ്രോസ് അദനോം ഗബ്രെയെസസ്.

ഒരു ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചക്കിടെ കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ ആഫ്രിക്കയില്‍ പരീക്ഷണം നടത്തണമെന്ന ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത് വിവാദമായിരുന്നു. ആഫ്രിക്കന്‍ സമൂഹത്തെ ഗിന്നിപ്പന്നികളായി കണക്കാക്കുന്ന വംശീയത തുടരുന്നുവെന്ന രീതിയില്‍ പരാമര്‍ശം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ വിമര്‍ശനമുണ്ടായി. ഇവരിലൊരാള്‍ ഈ ആവശ്യം പിന്‍വലിച്ച് ക്ഷമ പറഞ്ഞിരുന്നു.

ഫ്രഞ്ച് ഡോക്ടര്‍മാരായ ജീന്‍ പോള്‍ മിര, കാമിലെ ലോച്ച് എന്നിവരാണ് ആഫ്രിക്കയില്‍ മരുന്ന് പരീക്ഷിക്കണമെന്ന് നിര്‍ദേശിച്ചത്. പ്രതിരോധം കുറഞ്ഞ സമൂഹമെന്ന നിലയില്‍ ആഫ്രിക്കന്‍ ജനതയില്‍ പരീക്ഷിക്കാമെന്നായിരുന്നു ഡോക്ടറുടെ വാദം. ഫ്രാന്‍സിലെ നാഷനല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററിലെ ഡോക്ടറാണ് കമീലെ ലോച്ച്. ജിന്‍ പോള്‍ മിര പാരിസ് കൊച്ചിന്‍ ഹോസ്പിറ്റലിലെ ഡോക്ടറും.

കൊളോണിയല്‍ മനോഭാവത്തില്‍ നിന്ന് പുറത്തുകടക്കാനാകാത്തവര്‍ എന്നാണ് ഡോക്ടര്‍മാരെ ഡോക്ടര്‍ ടെഡ്രോസ് അദനോം വിശേഷിപ്പിച്ചത്. രണ്ട് ശാസ്ത്രഞ്ജരില്‍ നിന്ന് 21ാം നൂറ്റാണ്ടില്‍ ഇത്തരമൊരു നിര്‍ദേശം ഉയരുന്നത് ലജ്ജിപ്പിക്കുന്നുവെന്നും അദനോം. ഇത്തരം വംശീയ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കുമെന്ന് ഡയറക്ടര്‍ ജനറല്‍.

യൂറോപ്പിലും ഓസ്‌ട്രേലിയയിലുമായി വാക്‌സിന്‍ പരീക്ഷണം നടത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു ഫ്രഞ്ച് ഡോക്ടര്‍മാരുടെ വംശീയ പരാമര്‍ശം.

ഐവറി കോസ്റ്റ് താരം ദിദിയര്‍ ദ്രോഗ്ബ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. വാക്‌സിന്‍ ഉണ്ടാക്കാനുള്ള പരീക്ഷണ ശാലയല്ല ആഫ്രിയക്കയെന്നും ഇവിടെ ഉള്ളവര്‍ ഗിനിപ്പന്നികളല്ലെന്നുമായിരുന്നു ദ്രോഗ്ബയുടെ പ്രതികരണം.

Related Stories

No stories found.
logo
The Cue
www.thecue.in