കാസര്‍കോട് ചികിത്സ കിട്ടാതെ 9 മരണം; അതിര്‍ത്തി തുറക്കുന്നത് മരണത്തെ ആലിംഗനം ചെയ്യലെന്ന വിചിത്ര വാദവുമായി യെദ്യൂരപ്പ  

കാസര്‍കോട് ചികിത്സ കിട്ടാതെ 9 മരണം; അതിര്‍ത്തി തുറക്കുന്നത് മരണത്തെ ആലിംഗനം ചെയ്യലെന്ന വിചിത്ര വാദവുമായി യെദ്യൂരപ്പ  

കാസര്‍കോട് അതിര്‍ത്തി തുറക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ നിലപാടില്‍ അയവില്ലാതെ കര്‍ണാടക. കോവിഡ് വ്യാപന കാലത്ത് കേരളത്തിനായി തലപ്പാടി അതിര്‍ത്തി തുറക്കുന്നത് കര്‍ണാടകയിലെ ജനങ്ങള്‍ മരണത്തെ ആലിംഗനം ചെയ്യുന്നതിന് തുല്യമാണെന്നാണ് മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞത്. അതിര്‍ത്തി നിയന്ത്രിതമായി തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖ തയ്യാറാക്കി സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടിട്ടുണ്ട്. ഇതിനിടെയാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ വിചിത്രവാദം. കര്‍ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ചികിത്സ കിട്ടാത്തത് മൂലം കാസര്‍കോട് ഇതുവരെ 9 പേരാണ് മരിച്ചത്. ഞായറാഴ്ച മാത്രം രണ്ട് പേരായിരുന്നു മരിച്ചത്.

 കാസര്‍കോട് ചികിത്സ കിട്ടാതെ 9 മരണം; അതിര്‍ത്തി തുറക്കുന്നത് മരണത്തെ ആലിംഗനം ചെയ്യലെന്ന വിചിത്ര വാദവുമായി യെദ്യൂരപ്പ  
മുംബൈയില്‍ സ്വകാര്യ ആശുപത്രിയിലെ 40 മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് 19 ;150 ലേറെ പേര്‍ നിരീക്ഷണത്തില്‍ 

കാസര്‍കോട് നിന്നുള്ള രോഗികള്‍ക്കായി അതിര്‍ത്തി തുറക്കണമെന്ന് ആവശ്യപ്പെട്ട ജനതാദള്‍ നേതാവ് എച്ച്ഡി ദേവഗൗഡയ്ക്കുള്ള മറുപടിയിലാണ് യെദ്യൂരപ്പ നിലപാട് ആവര്‍ത്തിച്ചത്. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നാണ് യെദ്യൂരപ്പയുടെ വാദം. തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ വിദ്വേഷമില്ല. രാജ്യത്ത് തന്നെ ഏറ്റവുമധികം രോഗവ്യാപനമുള്ള മേഖലയാണ് കാസര്‍കോട്. അതിര്‍ത്തി അടയക്കാനുള്ള തീരുമാനം ആലോചിച്ച് തീരുമാനിച്ചതാണെന്നും യെദ്യൂരപ്പയുടെ കത്തില്‍ പറയുന്നു.

ഇതാദ്യമായാണ് അതിര്‍ത്തി അടച്ച വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം. കര്‍ണാടക അതിര്‍ത്തി അടച്ചതുമായി ബന്ധപ്പെട്ട കേസ് ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in