‘എല്ലാവരും ഒരുമയുടെ പ്രതീകമായി ദീപം തെളിയിക്കണം’; ഈ പ്രകാശം ദൃഢനിശ്ചയത്തിന്റേതാകട്ടെയെന്ന് മോഹന്‍ലാല്‍ 

‘എല്ലാവരും ഒരുമയുടെ പ്രതീകമായി ദീപം തെളിയിക്കണം’; ഈ പ്രകാശം ദൃഢനിശ്ചയത്തിന്റേതാകട്ടെയെന്ന് മോഹന്‍ലാല്‍ 

പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തത് പോലെ എല്ലാവരും ഒരുമയുടെ പ്രതീകമായി ദീപം തെളിയിക്കണമെന്ന് മോഹന്‍ലാല്‍. ഈ പ്രകാശം ദൃഢനിശ്ചയത്തിന്റെ പ്രതീകമാകട്ടെയെന്നും തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നു.

'കൊവിഡ് എന്ന മഹാമാരിക്കെതിരായ നിശബ്ദയുദ്ധത്തിലാണ് രാജ്യം. ഇതുവരെ കാണാത്ത ശത്രുവിനെതിരെയുള്ള പോരാട്ടത്തില്‍ നമ്മളെല്ലാം ഒരുമിച്ചാണ്. രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലാണ്. രാജ്യത്തിന്റെ ഐക്യദാര്‍ഢ്യത്തില്‍ പങ്കാളികളായിക്കൊണ്ട്, ഇന്ന് രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റു നേരം ദീപം തെളിയിക്കാന്‍ പ്രധാനമന്ത്രി നമ്മളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എല്ലാ ഇന്ത്യക്കാരുടെയും പ്രതീക്ഷയുടെയും ഒരുമയുടെയും പ്രതീകമായിരിക്കണം ഈ ദീപം. ഈ പ്രകാശം ദൃഢനിശ്ചയത്തിന്റേതാകട്ടെ, ലോകാ സമസ്താ സുഖിനോഭവന്തു.' - മോഹന്‍ലാല്‍ പറയുന്നു.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എല്ലാവരും ഏപ്രില്‍ അഞ്ചിന് ഞായറാഴ്ച രാത്രി ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യവെ ആവശ്യപ്പെട്ടിരുന്നു. 9 മണിക്ക് 9 മിനിറ്റ് നേരെ വീട്ടിലെ ലൈറ്റുകളെല്ലാം അണച്ച് ദീപമോ, മെഴുകുതിരിയോ, ടോര്‍ച്ചോ തെളിയിക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. നടന്‍ മമ്മൂട്ടി, സംവിധായകന്‍ പ്രിയദര്‍ശന്‍ തുടങ്ങിയവരും പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in