വര്‍ഗീയ വിളവെടുപ്പിന് ആരും ഇറങ്ങേണ്ടതില്ല; കൊറോണ് മതം നോക്കിയല്ല വരുന്നത് :മുഖ്യമന്ത്രി

വര്‍ഗീയ വിളവെടുപ്പിന് ആരും ഇറങ്ങേണ്ടതില്ല; കൊറോണ് മതം നോക്കിയല്ല വരുന്നത് :മുഖ്യമന്ത്രി

ഈ രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പ് നടത്താന്‍ ആരും തുനിഞ്ഞിറങ്ങേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈറസ് മതം നോക്കി ബാധിക്കുന്ന ഒന്നല്ല. അതിനാല്‍ നമ്മള്‍ എല്ലാവരും ജാഗ്രത പാലിക്കണം. ഒന്നിച്ചുനിന്ന് ജാഗ്രത പാലിക്കാനാണ് നമ്മുടെ സമൂഹം ഇതുവരെ ശ്രദ്ധിച്ചത്. അത് അങ്ങിനെതന്നെ തുടരണം. സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികള്‍ ഒഴിവാക്കിയ എല്ലാ വിഭാഗങ്ങളുടെയും നടപടിയെ പ്രത്യേകം അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളത്തില്‍ പങ്കെടുത്തവരില്‍ പലര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വിദ്വേഷ പ്രചരണം നടക്കുന്നുണ്ട്. .

തബ്‌ലീഗ് സമ്മേളനങ്ങളെ കുറിച്ചും പങ്കെടുത്തവരെ കുറിച്ചും അവരുടെ മതത്തെ കുറിച്ചും അസഹിഷ്ണുതയോടെള്ളു പ്രചാരണം ചിലര്‍ അടിച്ചുവിടുന്നുണ്ട്. സോഷ്യല്‍ മീഡിയയാണ് ഇതിനായി ദുരുപയോഗിക്കുന്നത്. ഒരുകാര്യമേ പറയാനുള്ളൂ. ഈ രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പിന് ആരും തുനിയേണ്ട. കൊറോണ വൈറസ് മതം നോക്കി ബാധിക്കുന്ന ഒന്നല്ല. നമ്മള്‍ എല്ലാവരും ജാഗ്രത പാലിക്കുകയാണ് പ്രധാനം. ഒന്നിച്ചു നിന്ന് ജാഗ്രത പാലിക്കാനാണ് സമൂഹം മൊത്തത്തില്‍ ശ്രമിച്ചത്. അതേ അതേപടി തുടരേണ്ടതാണ്.

പിണറായി വിജയന്‍

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ 265 പേരാണ് ആകെ രോഗം ബാധിച്ചവര്‍

Related Stories

No stories found.
logo
The Cue
www.thecue.in