‘മുഖ്യമന്ത്രി ഉദ്ദേശിച്ചത് ആരും മരിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന്’, എല്ലാവര്‍ക്കും മദ്യം കുറിച്ച് നല്‍കാനല്ലെന്ന് ആരോഗ്യമന്ത്രി 

‘മുഖ്യമന്ത്രി ഉദ്ദേശിച്ചത് ആരും മരിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന്’, എല്ലാവര്‍ക്കും മദ്യം കുറിച്ച് നല്‍കാനല്ലെന്ന് ആരോഗ്യമന്ത്രി 

മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറുപ്പിടിയോടെ വന്നാല്‍ മദ്യം നല്‍കാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വിശദീകരണവുമായി ആരോഗ്യ മന്ത്രി കെകെ ശൈലജ. എല്ലാവര്‍ക്കും മദ്യം കുറിച്ച് നല്‍കാനല്ല മുഖ്യമന്ത്രി ഡോക്ടര്‍മാരോട് പറഞ്ഞതെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. മദ്യാസക്തിയുടെ വിടുതല്‍ ലക്ഷണങ്ങള്‍ കാരണം ആരും മരിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ്. മദ്യം കുറിച്ച് നല്‍കണമെന്നത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും കെകെ ശൈലജ പറഞ്ഞു.

‘മുഖ്യമന്ത്രി ഉദ്ദേശിച്ചത് ആരും മരിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന്’, എല്ലാവര്‍ക്കും മദ്യം കുറിച്ച് നല്‍കാനല്ലെന്ന് ആരോഗ്യമന്ത്രി 
സംസ്ഥാനത്ത് രണ്ടാം കൊവിഡ് മരണം : തിരുവനന്തപുരം സ്വദേശിക്ക് രോഗബാധയുണ്ടായത് എവിടെ നിന്നെന്ന് വ്യക്തതയില്ല 

കൊവിഡ് ബാധിച്ച് മരിച്ച അബ്ദുള്‍ അസീസിന് രോഗം ബാധിച്ചത് മറ്റൊരു രോഗിയില്‍ നിന്നാണെന്നാണ് പ്രാഥമിക നിഗമനമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഗള്‍ഫില്‍ നിന്നെത്തിയവരെയാണ് സംശയിക്കുന്നത്. ഇവരുടെ സ്രവം പരിശോധിക്കുമെന്നും, അബ്ദുള്‍ അസീസിന്റെ സംസ്‌കാരം പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കുമെന്നും മന്ത്രി അറിയിച്ചു. അബ്ദുള്‍ അസീസിന് രോഗം വന്നത് ഗള്‍ഫില്‍ നിന്ന് വന്നവരില്‍ നിന്നാകാമെന്ന് നേരത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം പ്രായമുള്ളവര്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. 68 വയസുകാരനായ അബ്ദുള്‍ അസീസ് തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് മരിച്ചത്. രോഗബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in