‘ഇത്തവണ ഏപ്രില്‍ ഫൂള്‍ തമാശകള്‍ ഇല്ല’; പ്രഖ്യാപനവുമായി ഗൂഗിള്‍ 

‘ഇത്തവണ ഏപ്രില്‍ ഫൂള്‍ തമാശകള്‍ ഇല്ല’; പ്രഖ്യാപനവുമായി ഗൂഗിള്‍ 

കൊവിഡ് 19 ലോകമെമ്പാടുമുള്ള ജനങ്ങളെ സാരമായി ബാധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഏപ്രില്‍ ഫൂള്‍ തമാശകളാല്‍ ഉപയോക്താക്കളെ കബളിപ്പിക്കാനില്ലെന്ന് ഗൂഗിള്‍. ഏപ്രില്‍ ഒന്നിന് യൂസര്‍മാരെ ഫൂളാക്കുന്ന പതിവ് ഗൂഗിള്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി പിന്തുടരുന്നതാണ്. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണത്തെ ഏപ്രില്‍ ഒന്നിന് തമാശകള്‍ ഒഴിവാക്കിക്കൊണ്ട് ലോകത്തിനൊപ്പം നില്‍ക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ഗൂഗിള്‍ മാര്‍ക്കറ്റിങ് വിഭാഗം തലവനായ ലോറൗന്‍ ടൗഹില്‍ അറിയിച്ചു.

‘ഇത്തവണ ഏപ്രില്‍ ഫൂള്‍ തമാശകള്‍ ഇല്ല’; പ്രഖ്യാപനവുമായി ഗൂഗിള്‍ 
24 മണിക്കൂറിനിടെ രാജ്യത്ത് കൊറോണ ബാധിച്ചുള്ള മരണം 11, രോഗം സ്ഥിരീകരിച്ചത് 227 പേര്‍ക്ക് 

ജനങ്ങളെ സഹായിക്കുക എന്നുള്ളതാണ് ഇപ്പോള്‍ പ്രധാനലക്ഷ്യം. അതുകൊണ്ട് ഇത്തവണത്തെ ഏപ്രില്‍ ഫൂള്‍ തമാശകളെല്ലാം അടുത്ത വര്‍ഷത്തേക്ക് സൂക്ഷിച്ച് വെയ്ക്കാം, അപ്പോള്‍ അവ കൂടുതല്‍ തിളക്കമുള്ളതാകുമെന്ന് ഇന്റേണല്‍ മെയിലില്‍ ടൗഹില്‍ പറയുന്നു. ഗൂഗിളിന്റെ കേന്ദ്രീകൃത തീരുമാനമാണ് ഇതെന്നും, എന്നാല്‍ ചെറിയ ടീമുകളില്‍ പ്രൊജക്ടുകള്‍ ഉണ്ടോ എന്ന കാര്യ വ്യക്തമല്ലെന്നും, അവരും ഇത് സംബന്ധിച്ച പ്രൊജക്ടുകള്‍ നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുമെന്ന് ഗൂഗിള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇനിന് പിന്നാലെയാണ് ഏപ്രില്‍ ഫൂള്‍ തമാശകള്‍ ഒഴിവാക്കുന്നു എന്ന പ്രഖ്യാപനം ഗൂഗിള്‍ നടത്തിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in