‘ഏഷ്യാ-പസഫിക് മേഖലയില്‍ കൊവിഡ് ഭീതി ഇല്ലാതാകാന്‍ ഏറെ സമയമെടുക്കും’, വേണ്ടത് ഒരുമിച്ചുള്ള പ്രവര്‍ത്തനമെന്ന് ലോകാരോഗ്യ സംഘടന 

‘ഏഷ്യാ-പസഫിക് മേഖലയില്‍ കൊവിഡ് ഭീതി ഇല്ലാതാകാന്‍ ഏറെ സമയമെടുക്കും’, വേണ്ടത് ഒരുമിച്ചുള്ള പ്രവര്‍ത്തനമെന്ന് ലോകാരോഗ്യ സംഘടന 

ലോകത്ത് കൊവിഡ് വ്യാപനം ഉടന്‍ കുറയില്ലെന്ന് ലോകാരോഗ്യ സംഘടന. ഏഷ്യാ-പസഫിക് മേഖലയില്‍ നിന്ന് രോഗഭീതി ഒഴിയാന്‍ ഏറെ സമയമെടുത്തേക്കുമെന്നു ഡബ്ലുഎച്ച്ഒ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഈ മേഖലയില്‍ രാജ്യങ്ങളുടെ ഒരുമിച്ചുള്ളള പ്രവര്‍ത്തനത്തിലൂടെയേ വൈറസ് വ്യാപനത്തെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ഇത് ഏറെ ദൈര്‍ഘ്യമേറിയ ഒരു പോരാട്ടമാണ്. അതുകൊണ്ട് തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉടനൊന്നും അവസാനിപ്പിക്കാനാകില്ലെന്നും ഡബ്ലുഎച്ച്ഒ റീജിയണല്‍ ഡയറക്ടര്‍ തകേഷി കസായ് പറഞ്ഞു.

എത്രയും വേഗത്തില്‍ രോഗബാധ കണ്ടെത്തുക, രോഗിയുമായി ബന്ധപ്പെട്ടവരെ കണ്ടെത്തുകയും നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയും ചെയ്യുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയ നടപടികളാണ് രോഗപ്രതിരോധത്തിനായി നിലവിലുള്ളത്. ഇത്തരം നടപടികള്‍ സ്വീകരിച്ചാലും രോഗം എവിടെയെങ്കിലുമുണ്ടെങ്കില്‍ ഭീഷണി ഒഴിയില്ല. വന്‍തോതിലുള്ള സാമൂഹ്യ വ്യാപനത്തെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ എല്ലാ രാജ്യങ്ങളും അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

Related Stories

The Cue
www.thecue.in