‘ലോക്ക് ഡൗണ്‍ അല്ലാതെ മറ്റൊരു മാര്‍ഗവുമില്ല’; ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി  

‘ലോക്ക് ഡൗണ്‍ അല്ലാതെ മറ്റൊരു മാര്‍ഗവുമില്ല’; ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി  

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടില്‍ ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണയ്‌ക്കെതിരെ നടത്തുന്നത് ജീവന്മരണ പോരാട്ടമാണെന്നും മന്‍ കീ ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞു. രാജ്യം ഒറ്റക്കെട്ടായി നിന്ന് മഹാമാരിക്കെതിരെ പോരാടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ കടുത്ത തീരുമാനങ്ങള്‍ ആവശ്യമാണ്. തുടക്കത്തില്‍ തന്നെ ഈ രോഗത്തെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ സ്വന്തം ജീവന്‍ വെച്ചാണ് പന്താടുന്നത്. ഞാന്‍ എന്ത് പ്രധാനമന്ത്രിയാണെന്ന് ആളുകള്‍ ചുന്തിക്കുന്നുണ്ടാകും. നിരവധി ആളുകള്‍ ഇപ്പോഴും ലോക്ക് ഡൗണിനെ നിരാകരിക്കുന്നത് സങ്കടകരമാണ്. നിയന്ത്രണങ്ങള്‍ കുറച്ചു ദിവസങ്ങള്‍ കൂടി പാലിക്കാന്‍ ഇന്ത്യന്‍ ജനത തയ്യാറാകണം. ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. ലോക്ക്ഡൗണ്‍ അല്ലാതെ മറ്റൊരു മാര്‍ഗവും സ്വീകരിക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊറോണ വൈറസ് ആളുകളെ മരണത്തിലേക്കാണ് നയിക്കുന്നത്. അതുകൊണ്ട് മുഴുവന്‍ ആളുകളും ഒത്തൊരുമയോടെ അതിനെ നേരിടണം. കൊറോണയെ നേരിടാന്‍ മുന്‍നിരയില്‍ നില്‍ക്കുന്ന നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവരില്‍ നിന്ന് നാം പ്രചോദനം ഉള്‍ക്കൊള്ളണം. സാമൂഹിക അകലം പാലിക്കുമ്പോള്‍ തന്നെ ആരും മാനുഷികവും വൈകാരികവുമായി അകലരുതെന്നും പ്രധാനമന്ത്രി നേേരന്ദ്രമോദി ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in