സംസ്ഥാനത്ത് 20 പേര്‍ക്ക് കൂടി കൊവിഡ്; എറണാകുളം ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകനും രോഗം 

സംസ്ഥാനത്ത് 20 പേര്‍ക്ക് കൂടി കൊവിഡ്; എറണാകുളം ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകനും രോഗം 

സംസ്ഥാനത്ത് 20 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 18 പേരും വിദേശത്തു നിന്ന് വന്നവരാണ്. കണ്ണൂര്‍ ജില്ലയില്‍ 8 പേര്‍ക്കും കാസര്‍കോട് 7 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകനും കൊവിഡ് സ്ഥിരീകരിച്ചു. നെടുമ്പാശേരി വിമാനത്താവളത്തില്‍ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍, തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പത്തനംതിട്ടയില്‍ ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കേരളത്തില്‍ ഇതുവരെ 202 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 181 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് ആകെ 141,211 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 140,618 പേര്‍ വീടുകളിലും 593 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 6690 വ്യക്തികളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

Related Stories

No stories found.
logo
The Cue
www.thecue.in