സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കൊവിഡ് 19 : സമൂഹ വ്യാപനമുണ്ടോയെന്നറിയാന്‍ റാപ്പിഡ് ടെസ്റ്റിന് സര്‍ക്കാര്‍ 

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കൊവിഡ് 19 : സമൂഹ വ്യാപനമുണ്ടോയെന്നറിയാന്‍ റാപ്പിഡ് ടെസ്റ്റിന് സര്‍ക്കാര്‍ 

സംസ്ഥാനത്ത് 6 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേര്‍

കൊല്ലം പാലക്കാട് മലപ്പുറം കാസര്‍കോട് എന്നിവിടങ്ങളില്‍ ഓരോ ആള്‍ വീതവും

തിരുവനന്തപുരത്ത് ഒരാള്‍ക്കും കോട്ടയത്ത് 2 പേര്‍ക്കും എറണാകുളത്ത് ഒരാള്‍ക്കും രോഗം ഭേദമായി

ചികിത്സയിലുള്ളവര്‍ -165

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ -1,34,370

വീടുകളില്‍ നിരീക്ഷണത്തിലുള്ളത് - 1,33,750

ആശുപത്രികളില്‍ -620

148 പേരെ ശനിയാഴ്ച സംസ്ഥാനത്തെ വിവിധ ആശുപത്രികളിലാക്കി

6067 സാംപിളുകള്‍ ശനിയാഴ്ച പരിശോധനയ്ക്ക് അയച്ചു.

5276 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി

സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷ മാറ്റി

ക്വാറന്റൈനിലുള്ളവരുടെ നിരീക്ഷണം ശക്തമായി തുടരും

സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം ഉണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ റാപ്പിഡ് ടെസ്റ്റ്

പെട്ടെന്ന് ഫലമറിയാന്‍ കഴിയുമെന്നതാണ് റാപ്പിഡ് ടെസ്റ്റിന്റെ പ്രത്യേകത

റസ്പിറേറ്റര്‍, വെന്റിലേറ്റര്‍, സുരക്ഷാ കവചങ്ങള്‍. N 95 മാസ്‌ക്‌, ഓക്‌സിജന്‍ സിലിണ്ടര്‍, ബയോ മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിക്കും.

സൂപ്പര്‍ഫാബ് ലാബ് ,വന്‍കിട ചെറുകിട വ്യവസായ സംരംഭങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയെ കോര്‍ത്തിണക്കിയാണ് ഉത്പാദനം

ഇതിനായി വ്യവസായ സംരംഭകരുടെ ക്ലസ്റ്റര്‍ കഞ്ചിക്കോട് ഒരുക്കും.

മോഡലുകള്‍ വികസിപ്പിക്കുന്നതിന് വിഎസ്എസ്‌സിയുടെ സേവനവും ഉറപ്പുവരുത്തും

നൂതന ആശയങ്ങള്‍ക്കായി ബ്രെയ്ക്ക് കൊറോണ പദ്ധതി. സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ആഭിമുഖ്യത്തില്‍ വെബ്‌സൈറ്റ് - www.breakcorona.in

ലോക്ക് ഡൗണില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കല്‍, മാസ്‌ക്, കയ്യുറ നിര്‍മ്മാണം തുടങ്ങിയവയില്‍ നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ സമര്‍പ്പിക്കാം.

വിദഗ്ധരുടെ പാനല്‍ തുടര്‍ നടപടി സ്വീകരിക്കും

പത്രവിതരണം അവശ്യ സര്‍വീസാണ്. അതിന് തടസംനില്‍ക്കരുത്.

പത്രവിതരണം വിലക്കുന്നത് ഒഴിവാക്കി റസിഡന്‍സ് അസോസിയേഷനുകള്‍ അതുമായി സഹകരിക്കണം.

കമ്മ്യൂണിറ്റി കിച്ചന്‍ ആള്‍ക്കൂട്ടമാകരുത്. അവിടെ ചിത്രമെടുക്കാനും ഇടപഴകാനും പോകരുത്

അവിടെ ചുമതലയുള്ളവര്‍ മാത്രം മതി. മറ്റാരും കമ്മ്യൂണിറ്റി കിച്ചനില്‍ കടക്കാനേ പാടില്ല.

1059 സാമൂഹ്യ അടുക്കളകള്‍ പ്രവര്‍ത്തനം തുടങ്ങി. 6 കോര്‍പ്പറേഷനുകളും 87 മുനിസിപ്പാലിറ്റികളും ഇത് നടപ്പാക്കുന്നു.

125 കമ്മ്യൂണിറ്റി കിച്ചണുകള്‍ നഗരകേന്ദ്രങ്ങളില്‍

ആകെയുള്ള 941 പഞ്ചായത്തുകളില്‍ 831 ലും തുടങ്ങി

934 കിച്ചണുകള്‍ പഞ്ചായത്തുകളില്‍ ആരംഭിച്ചു

വെള്ളിയാഴ്ച 52480 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. 41826 പേര്‍ക്ക് സൗജന്യമായി നല്‍കി.

അര്‍ഹതയും ആവശ്യവും ഉള്ളവര്‍ക്ക് മാത്രമാണ് ഭക്ഷണം നല്‍കേണ്ടത്.

വീട്ടിലിരിക്കുന്ന സമയം ക്രിയാത്മകമായി ഉപയോഗിക്കണം

ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഉള്ളുതുറന്ന് സംസാരിക്കണം

ആശങ്കകള്‍ തുറന്ന് സംസാരിക്കണം. ഈ സമയം വായനയ്ക്കും ചെലവഴിക്കാം

കൗണ്‍സിലിങ്ങിനുള്ള ഓണ്‍ലൈന്‍ സംവിധാനം സര്‍ക്കാര്‍ രൂപപ്പെടുത്തും. സ്ട്രസ് കുറയ്ക്കാന്‍ ഉപകരിക്കും

ടോയ്‌ലറ്റ് ടാങ്കുകള്‍ നിറയുന്ന പ്രശ്‌നത്തില്‍ ശാസ്ത്രീയമായ മാലിന്യ നിര്‍മ്മാര്‍ജന മാര്‍ഗങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ സ്വീകരിക്കണം.

ഭക്ഷ്യധാന്യ കിറ്റുകള്‍ ആവശ്യമില്ലാത്തവര്‍ അറിയിക്കണം

മൂന്ന് മാസത്തേക്ക് ഭക്ഷ്യധാന്യങ്ങള്‍ ഒരുക്കിവെയ്ക്കും

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് റോഡ് വഴിയും ട്രെയിന്‍ വഴിയും കപ്പല്‍ വഴിയും ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കും

ചക്ക മാങ്ങ തേങ്ങ പാല്‍ മുട്ട തുടങ്ങിയവ തദ്ദേശീയമായും സംഭരിക്കും

ഗുണനിലവാരം ഉറപ്പാക്കി ഓണ്‍ലൈന്‍ വില്‍പ്പന ശൃംഖല ശക്തിപ്പെടുത്തും

Related Stories

No stories found.
logo
The Cue
www.thecue.in