കൊവിഡ് ബാധിച്ച് യുകെയില്‍ തടവുകാരന്‍ മരിച്ചു; ജയിലിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു 

കൊവിഡ് ബാധിച്ച് യുകെയില്‍ തടവുകാരന്‍ മരിച്ചു; ജയിലിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു 

യുകെ ജയിലില്‍ കൊവിഡ് 19 ബാധിച്ച് തടവുകാരന്‍ മരിച്ചു. ലൈംഗിക ആരോപണത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടിരുന്ന 84കാരനാണ് മരിച്ചത്. ഇയാള്‍ക്ക് ആരോഗ്യപരമായ മറ്റ് പ്രശ്‌നങ്ങളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് മൂലം ബിട്ടനിലെ ജയിലില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ മരണമാണ് ഇത്. ജയിലില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണെന്നും ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യുകെയിലെ 10 ജയിലുകളിലായി 19 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരിച്ച 84കാരനെ പാര്‍പ്പിച്ചിരുന്ന ലിറ്റില്‍ഹേ ജയിലില്‍ 1200 തടവുകാരാണ് ഉള്ളത്. ഇതില്‍ 12 ശതമാനം പേരും 70 വയസിന് മുകളില്‍ പ്രായമുള്ളവരാണ്.

കൊവിഡ് ബാധിച്ച് യുകെയില്‍ തടവുകാരന്‍ മരിച്ചു; ജയിലിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു 
‘കൊവിഡ് ബാധിച്ച് വീട്ടില്‍ ഒളിച്ചിരിക്കുന്നുവെന്ന് വ്യാജപ്രചരണം’; നഴ്‌സിന്റെ കുടുംബത്തിന് ഊരുവിലക്ക്, ഒടുവില്‍ ദുബായില്‍ നിന്ന് വീഡിയോ 

നാല് ജയിലുകളില്‍ നിന്നായി നാല് ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തടവുകാരുടെ എസ്‌കോര്‍ട്ട്, കസ്റ്റഡി സര്‍വീസ് ജീവനക്കാരില്‍ മൂന്നു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആരോഗ്യ-സാമൂഹിക വകുപ്പുമായി കൂടിയാലോചിച്ച് സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in